Your Image Description Your Image Description

കാ​ഞ്ഞ​ങ്ങാ​ട്: അമ്പലത്തറയിൽ വീട്ടുമുറ്റത്ത് നിൽക്കുന്ന പുലിയുടെ സി.സി.ടി വി ക്യാമറ ദൃശ്യം ലഭിച്ചതായി വീട്ടുടമ. പറക്കളായി കല്ലടം ചിറ്റയിലെ വികാസിന്റെ വളർത്തു നായയെ ഇന്നലെ പുലി പിടിച്ചിരുന്നു. അമ്പലത്തറ പറക്കളായിൽ വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന വളർത്തു നായയെയാണ് പുലി കൊന്നു തിന്നത്. രാത്രിയിൽ നായയുടെ കരച്ചിൽ കേട്ടിരുന്നെങ്കിലും വെളിയിൽ ഇറങ്ങി നോക്കിയിരുന്നില്ല എന്ന വീട്ടുടമ പറയുന്നു. രാവിലെ എഴുന്നേറ്റ് നോക്കുമ്പോളാണ് നായയുടെ അവശിഷ്ടങ്ങൾ സമീപത്ത് കണ്ടെത്തിയത്. വീട്ടിലെ സി.സി.ടി.വി ക്യാമറയിൽ പുലിയുടെ വ്യക്തമായ ചിത്രം പതിഞ്ഞു.

പ്രദേശത്ത് അടുത്തകാലത്തായി പു​ലി​യു​ടെ സാന്നിധ്യമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. സിസിടിവിയിൽ ഏറെ നേരം ചുറ്റികറങ്ങുന്ന പുലിയുടെ ദൃശ്യമാണ് ലഭിച്ചത്. അർദ്ധരാത്രിയിലാണ് പുലിയെ വീടിന് സമീപം ചുറ്റികറങ്ങി നിൽക്കുന്നത് കണ്ടത്. നാട്ടുകാർ വലിയ ഭീതിയിലായിട്ടുണ്ട്. വനപാലകർ സ്ഥലത്ത് പരിശോധന നടത്തുകയാണ്. പ​റ​ക്ക​ളാ​യി, കോ​ട്ട​പ്പാ​റ, വാ​ഴ​ക്കോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി​രു​ന്നു പു​ലി സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്ന​തായി വനപാലകർ പറഞ്ഞു. നായ്ക്കളെ​യും ആ​ടു​ക​ളെ​യും പി​ടി​ച്ചി​രു​ന്നു​വെ​ങ്കി​ലും പു​ലി​യെ വ്യ​ക്ത​മാ​യി ആ​രും ക​ണ്ടി​രു​ന്നി​ല്ല. വ​ന​പാ​ല​ക​ർ സ്ഥാ​പി​ച്ച സി.​സി ​ടി.​വി​യി​ലും പു​ലി കു​ടു​ങ്ങി​യി​ല്ല. ഒ​രു മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് പ​റ​ക്ക​ളാ​യി​യിൽ തി​രി​ച്ചെ​ത്തി​യ പു​ലി​യു​ടെ ദൃ​ശ്യം ല​ഭി​ക്കു​ന്ന​ത്. പ്രദേശവാസികൾ ജാഗരൂകരായി ഇരിക്കണമെന്നും വനപാലകർ മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *