Your Image Description Your Image Description

തൃശൂർ: കുന്ദംകുളത്തെ മാട്രിമോണിയല്‍ സ്ഥാപനത്തില്‍ തീപിടുത്തം. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. എംബി മാള്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മാട്രിമോണിയല്‍ സ്ഥാപനത്തിലാണ് അപകടമുണ്ടായത്. തീപിടുത്തത്തെത്തുടർന്ന് സ്ഥാപനത്തിലെ കമ്പ്യൂട്ടറുകൾക്കും ഇലക്ട്രിക് ഉപകരണങ്ങൾക്കും നാശനഷ്ടമുണ്ടായി. ഇവിടെയുണ്ടായിരുന്ന പല രേഖകളും കത്തി നശിച്ചു.

സ്ഥാപനത്തിനുള്ളില്‍ നിന്ന് വലിയ രീതിയില്‍ പുക ഉയരുന്നത് കണ്ടാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. തുടർന്ന് കുന്ദംകുളം ഫയര്‍‌സ്റ്റേഷനെ വിവരം അറിയിച്ചതോടെ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി. രണ്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാനായത്. ഷോര്‍ട്ട് സർക്യൂട്ടാകാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ എത്രത്തോളം നാശനഷ്ടമുണ്ടായെന്ന് പരിശോധിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *