Your Image Description Your Image Description

ച​ട​യ​മം​ഗ​ലം: വീട്ടിൽ ചാരായം വാറ്റിയ രണ്ട് യുവാക്കൾ പിടിയിലായി. ചടയമംഗലം പോലീസ് നടത്തിയ പരിശോധനയിൽ വാ​റ്റു​ചാ​രാ​യ​വും കോ​ട​യും കണ്ടെടുത്തു. സംഭവത്തിൽ ആ​യൂ​ർ തേ​വ​ന്നൂ​ർ സ​ന​ൽ മ​ന്ദി​ര​ത്തി​ൽ സ​ന​ൽ​കു​മാ​ർ (46), ഇ​ള​മാ​ട് വി​നോ​ദ് മ​ന്ദി​ര​ത്തി​ൽ വി​നോ​ദ് കു​മാ​ർ (39) എ​ന്നി​വ​രാ​ണ് അറസ്റ്റിലായത്.

സ​ന​ൽ​കു​മാ​റി​ന്റെ സീ​ത​ക്കു​ന്നും​പു​റ​ത്തു​ള്ള വീ​ട് കേ​ന്ദ്രീ​ക​രി​ച്ചായിരുന്നു ചാരായം വാറ്റിയിരുന്നത്. ​സു​ഹൃ​ത്താ​യ വി​നോ​ദ്കു​മാ​റുമായി ചേ​ർ​​ന്ന് നാളുകളായി ചാരായം വാ​റ്റി​വ​രു​ക​യാ​യി​രു​ന്നു. പോലീസിന് ലഭിച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ച​ട​യ​മം​ഗ​ലം സി.​ഐ സു​നീ​ഷി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം എ​സ്.​ഐ മോ​നി​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ​ന​ൽ​കു​മാ​റി​ന്റെ വീ​ട് റെ​യ്ഡ് ചെയ്തു. തുടർന്ന് ​വാറ്റുചാരായവും കോടയും പിടിച്ചെടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *