Your Image Description Your Image Description

ആലപുഴ : ആലപ്പുഴ പുന്നപ്രയില്‍ കേരള ബാങ്ക് ജപ്തി ചെയ്ത വീട്ടിലെ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ പ്രഭുലാലി (34 )നെയാണ് വീടിനോട് ചേര്‍ന്ന ഷെഡില്‍ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജപ്തിക്ക് ശേഷം മകന്‍ വലിയ മനോവിഷമത്തില്‍ ആയിരുന്നുവെന്നും അച്ഛന്‍ അനിലന്‍ പറഞ്ഞു.

2018 ലാണ് മൂന്ന് ലക്ഷം രൂപ പ്രഭുലാല്‍ പുന്നപ്ര കേരള ബാങ്ക് ശാഖയില്‍ നിന്നും വായ്പ എടുത്തത്. മൂന്ന് ഗഡുക്കള്‍ അടച്ചു. കെട്ടിട നിര്‍മ്മാണതൊഴിലാളി ആയ പ്രഭുലാല്‍ ജോലിക്കിടയില്‍ വീണ് നട്ടെല്ലിന് ക്ഷതമേറ്റു. തുടർന്ന് തിരിച്ചടവ് മുടങ്ങി. ഇതോടെ കഴിഞ്ഞ 24നാണ് പ്രഭുലാലും അച്ഛന്‍ അനിലനും അമ്മ ഉഷയും താമസിച്ചിരുന്ന വീട് കേരള ബാങ്ക് ജപ്തി ചെയ്തത്.

ജപ്തിക്ക് ശേഷം വീടിന്റെ തിണ്ണയില്‍ ആണ് ഇവർ കഴിഞ്ഞത്. മാര്‍ച്ച് 30 ന് ജപ്തി ചെയ്യുമെന്ന് പറഞ്ഞ ബാങ്ക് 24 എത്തി ജപ്തി നടത്തി. അവശ്യ സാധനങ്ങള്‍ ഒന്നും എടുക്കാന്‍ സമ്മതിച്ചില്ലെന്നും അനിലന്‍ പറഞ്ഞു.

ജപ്തി നോട്ടീസ് ലഭിച്ചപ്പോള്‍ സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കുടുംബം അപേക്ഷ നല്‍കിയെങ്കിലും ബാങ്ക് അത് നിഷേധിച്ചു.പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ.

Leave a Reply

Your email address will not be published. Required fields are marked *