Your Image Description Your Image Description

എട്ടാം ക്ലാസ് പരീക്ഷയിൽ തോറ്റതിൽ മാനംനൊന്ത്‌ വിദ്യാർഥി ആത്മഹത്യ ചെയ്തു.മധ്യപ്രദേശിലെ ജബൽപൂരിലെ മധോട്ടൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഭോല നഗറിലാണ് സംഭവം. ശനിയാഴ്ച രാവിലെയാണ് എട്ടാം ക്ലാസ് ബോർഡ് പരീക്ഷയുടെ ഫലം പുറത്ത് വന്നത്. അന്നേ ദിവസം കുട്ടി വീട്ടിൽ തനിച്ചായിരുന്നു.

ബി.എ വിദ്യാർഥിയായ സഹോദരൻ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണം നടന്ന് മണിക്കുറുകൾക്കകം പൊലീസ് സംഭവ സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *