Your Image Description Your Image Description

വളരെ പെട്ടെന്ന് ഓട്ടോമൊബൈല്‍ മേഖലയില്‍ ശ്രദ്ധ പിടിച്ചുപറ്റാന്‍ കഴിഞ്ഞിട്ടുളള കമ്പനിയാണ് ‘അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ്’. ഇവര്‍ ആദ്യം വിപണിയില്‍ എത്തിച്ച വാഹനമാണ് അള്‍ട്രാവയലറ്റ് എഫ് 77 ഇലക്ട്രിക് സൂപ്പര്‍ബൈക്ക്. ഇപ്പോഴിതാ കമ്പനി പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്.

അത്യാധുനിക സവിശേഷതകളും ടെക്‌നോളജിയുമായി ഒരു സ്‌കൂട്ടര്‍ സെഗ്മെന്റിലേക്ക് അള്‍ട്രാവയലറ്റ് പുതിയ ചുവടുവയ്പ്പ് നടത്തുന്നത് ടെസറാക്ട് എന്ന ഇലക്ട്രിക് സ്‌കൂട്ടറുമായാണ്. ലോഞ്ച് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ 20,000 ബുക്കിംഗ് വരെയാണ് ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ നേടിയെടുത്തത്.

 

ഈ വാഹനം 999 രൂപ നല്‍കി വെബ്‌സൈറ്റിലൂടെ പ്രീബുക്കിംഗ് ചെയ്യാവുന്നതാണ്. 2026 ജനുവരിയിലാണ് ഡെലിവറി തുടങ്ങുന്നത്. ആദ്യം ബുക്ക് ചെയ്യുന്ന 10,000 പേര്‍ക്ക് 1.20 ലക്ഷത്തിന് വണ്ടി ലഭിക്കുമെന്നായിരുന്നു ആദ്യം കമ്പനി അറിയിച്ചത്. എന്നാല്‍ ബുക്കിംഗ് റെക്കോര്‍ഡിട്ടതോടെ 50,000 പേരായി ഉയർത്തി.

ടെസറാക്ടിന്റെ പ്രത്യേകതകള്‍

ടെസറാക്ട് റഡാര്‍ സാങ്കേതിക വിദ്യയുള്ള ഇന്ത്യയിലെ ആദ്യത്തെ സ്‌കൂട്ടറാണ്. ഇതുവരെ ഒരു സ്‌കൂട്ടറിലും കാണാത്ത പല ഫീച്ചറുകളും ഇതിലുണ്ട്. ഇന്റഗ്രേറ്റഡ് ഫ്രണ്ട് റിയര്‍ ഡാഷ്‌ക്യാമുകളും ഹാപ്റ്റിക് ഫീഡ്ബാക്കുള്ള ഹാന്‍ഡില്‍ ബാറുമുളള ആദ്യ ഇരുചക്ര വാഹനം കൂടിയാണ് അള്‍ട്രാവയലറ്റ് ടെസറാക്ട്. വയര്‍ലെസ് ചാര്‍ജിംഗ്, കീലെസ് ആക്‌സസ്, പാര്‍ക്ക് അസിസ്റ്റ്, ഹില്‍ ഹോള്‍ഡ്, നാവിഗേഷന്‍, കോള്‍ നോട്ടിഫിക്കേഷനുകള്‍ക്കൊപ്പം ഫോണ്‍ പെയ്ന്റിംഗ് , മ്യൂസിക് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, ബ്ലൂടൂത്ത്, വൈഫൈ, കണക്ടിവിറ്റി സൗകര്യങ്ങള്‍ ഇവയും ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *