Your Image Description Your Image Description

മ്യാന്മറിൽ വെള്ളിയാഴ്ച്ചയുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 2056 ആയി. 3900 ൽ അധികം ആളുകൾക്ക് പരിക്കേൽക്കുകയും 270 ഓളം പേരെ കാണാതാവുകയും ചെയ്തെന്നാണ് റിപ്പോർട്ട്. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്. ഭൂകമ്പത്തിൽ മരിച്ചവരോടുള്ള ആദരസൂചകമായി ഭരണകൂടം ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

അതേസമയം റോഡുകളും പാലങ്ങളും തകർന്നത് രക്ഷാപ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടന മെഡിക്കൽ വസ്തുക്കളെത്തിച്ചു. ലോകരാജ്യങ്ങളുടെ സഹായവും മ്യാൻമറിലേക്ക് എത്തുന്നുണ്ട്. അതിനിടെ പസഫിക് ദ്വീപ് രാഷ്ട്രമായ ടോംഗയിൽ ഭൂചലനം ഉണ്ടായി. റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയതിനെ തുടർന്ന് നൽകിയ സുനാമി മുന്നറിയിപ്പ് പിൻവലിച്ചു.

Leave a Reply

Your email address will not be published. Required fields are marked *