Your Image Description Your Image Description

അലഹബാദ് ഹൈകോടതിയുടെ ഉത്തരവിനെ തുടർന്ന്  ഉത്തർപ്രദേശിൽ ജഡ്ജിമാരെ കൂട്ടത്തോടെ സ്ഥലം മാറ്റി. 582 ജഡ്ജിമാരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ഹൈക്കോടതി രജിസ്ട്രാർ ജനറൽ രാജീവ് ഭാരതി വിജ്ഞാപനമിറക്കി.

236 അഡീഷണൽ ജില്ലാ- സെഷൻസ് ജഡ്ജിമാർ, 207 സീനിയർ ഡിവിഷൻ സിവിൽ ജഡ്ജിമാർ, 139 ജൂനിയർ ഡിവിഷൻ സിവിൽ ജഡ്ജിമാർ എന്നിവർക്കാണ് സ്ഥലംമാറ്റം. ജുഡീഷ്യൽ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനാണ് നടപടി എന്നാണ് വിശദീകരണം.

ഗ്യാൻവാപി വിധിയിൽ വിവാദത്തിലായ ജസ്റ്റി . രവികുമാർ ദിവാകറും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഹൈക്കോടതി രജിസ്ട്രാർ ജനറൽ രാജീവ് ഭാരതി പുറപ്പെടുവിച്ച വിജ്ഞാപനത്തിലൂടെയാണ് സ്ഥലംമാറ്റങ്ങൾ പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *