Your Image Description Your Image Description

എത്രഭാ​ഗങ്ങൾ ഒഴിവാക്കിയാലും മനുഷ്യനൊന്നാണെന്ന് കാണിക്കുന്ന സന്ദേശം എമ്പുരാൻ സിനിമയിലുണ്ടെന്നും ജനങ്ങൾ കാണേണ്ട സിനിമയാണിതെന്നും മന്ത്രി സജി ചെറിയാൻ. സാമൂഹ്യമായ പല പ്രശ്നങ്ങളെകുറിച്ചും സിനിമ പ്രതിപാദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിനിമ ഒരു കലാപ്രവർത്തനം മാത്രമാണ്. ആവിഷ്കാര സ്വാതന്ത്ര്യം ഉണ്ട്. ഇടതുപക്ഷം ആവിഷ്കാര സ്വാതന്ത്ര്യത്തിന് ഒപ്പമാണ്. സംഘപരിവാർ ആവിഷ്കാര സ്വാതന്ത്ര്യത്തിന് ഒപ്പമല്ല. അസഹിഷ്ണുത ഉള്ളവരാണ് ഇത്തരം കാര്യങ്ങളെ എതിർക്കുന്നത്. ഒരു സംവിധായകനോടോ നടനോടുള്ള പ്രശ്നമല്ല ഇത്. മോഹൻലാലും പൃഥ്വിരാജും മലയാളത്തിലെ പ്രധാനപ്പെട്ട താരങ്ങളാണ്. തെറ്റ് ചെയ്യാത്തവര്‍ എന്തിനാണ് പ്രശ്നമുണ്ടാക്കുന്നത്. തെറ്റ് ചെയ്തവരാണ് പ്രശ്നമുണ്ടാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *