Your Image Description Your Image Description

കഴിഞ്ഞ ആഴ്ച തന്‍റെ പത്താമത്തെ കുഞ്ഞിന് ജന്മം നൽകി അലക്സാഡ്രിയ ഹില്‍ഡെബ്രാന്‍ഡറ്റ്. യാതൊരു ഫെര്‍ട്ടിലിറ്റി ചികിത്സകളും ചെയ്യാതെ തന്‍റെ 66 -ാം വയസിലാണ് അലക്സാഡ്രിയ ഹില്‍ഡെബ്രാന്‍ഡറ്റ് പത്താമത്തെ കുഞ്ഞ് ഫിലിപ്പിന് ജന്മം നല്‍കിയത്. 3.5 കിലോഗ്രാം ഭാരമുള്ള കുട്ടിയെ സിസേറിയന്‍ വഴി പുറത്തെടുത്തു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

തന്‍റെ പ്രായത്തില്‍ പ്രകൃത്യയുള്ള ഗർഭധാരണത്തിനുള്ള സാധ്യത വളരെ കുറവായിരുന്നിട്ടും ഐവിഎഫിനോ മറ്റ് ഫെര്‍ട്ടിലിറ്റി ചികിത്സകൾക്കോ താന്‍ വിധേയമായിട്ടില്ലെന്നും ഒരു വലിയ കുടുംബം അത്ഭുതകരമായ ഒന്ന് മാത്രമല്ല, ഏറ്റവും പ്രധാനം കുട്ടികളെ ഏങ്ങനെ വളര്‍ത്തുന്നുവെന്നതാണെന്നും അലക്സാഡ്രിയ പറഞ്ഞു. 66 വയസുള്ള അലക്സാഡ്രിയയുടെ ആദ്യ മകന് ഇന്ന് 46 വയസാണ്. ഒമ്പതാമത്തെ കുഞ്ഞിന് രണ്ട് വയസും. തനിക്ക് ഇപ്പോൾ 35 വയസ് ആയത് പോലെ തോന്നുന്നുവെന്നാണ് പത്താമത്തെ കുഞ്ഞിന് ജന്മം നല്‍കിയതിന് പിന്നാലെ ടുഡേ മാഗസീനിനോടാണ് അലക്സാഡ്രിയ പ്രതികരിച്ചത്.

അവരുടെ പ്രായത്തില്‍ സിസേറിയന്‍ ചെയ്യുകയെന്നത് അത്യപൂര്‍വ്വും ഏറെ പ്രത്യേകതകളും വെല്ലുവിയും നിറഞ്ഞ ഒരു കേസ് ആയിരുന്നുവെന്നാണ് അലക്സാഡ്രിയയെ ചികിത്സിച്ച ഓബ്സ്ടെട്രിക് മെഡിസിനിലെ ഡയറക്ടർ പ്രൊഫസര്‍ വുൾഫ്‍ഗാങ് ഹെന്‍റ്റിച്ച് പറഞ്ഞത്. എന്നാല്‍‌ അലക്സാഡ്രിയയുടെ പ്രസവം ഒരിക്കലും ഒരു വെല്ലുവിളി ഉണ്ടാക്കിയില്ല. കാരണം അവര്‍ മാനസികവും ശാരീരികവുമായി അസാമാന്യമായ കരുത്തുള്ള ഒരു അസാധാരണ സ്ത്രീയാണെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു. സിസേറിയന്‍ പോലും ഒരിക്കലും വെല്ലുവിളി ഉയര്‍ത്തിയില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഈ പ്രായത്തിലും യാതൊരു മെഡിക്കല്‍ സഹായവുമില്ലാതെ അലക്സാഡ്രിയയ്ക്ക് അമ്മയാകാന്‍ കഴിഞ്ഞത് അവരുടെ പ്രത്യേക ജീവിത രീതി മൂലമാണെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. അലക്സാഡ്രിയയ്ക്ക് പുകവലിയോ മദ്യപാനമോ ഇല്ല. താന്‍ ആരോഗ്യപരമായ ഭക്ഷണക്രമം പാലിക്കുന്നെന്നും ദിവസവും ഒരു മണിക്കൂര്‍ നീന്തലും രണ്ട് മണിക്കൂര്‍ ഓടുകയും ചെയ്യുന്നു. അതുപോലെ ഒരിക്കലും ഗര്‍ഭധാരണ നിരോധന മാര്‍ഗങ്ങൾ സ്വീകരിച്ചിട്ടില്ലെന്നും അലക്സാഡ്രിയ കൂട്ടിച്ചേര്‍ത്തു. വലിയ കുടുംബങ്ങൾ ഉണ്ടാക്കാന്‍ താന്‍ മറ്റ് കുടുംബങ്ങൾക്ക് ഒരു പ്രചോദനമായിരിക്കുമെന്നും അവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *