Your Image Description Your Image Description

ബ്യൂണസ് ഐറിസ്: മരിക്കുന്നതിന് 12 മണിക്കൂർ മുൻപുതന്നെ ഡീഗോ മറഡോണ കടുത്ത ശാരീരിക യാതനകൾ അനുഭവിച്ചിരുന്നതായി കോടതിയിൽ ഫൊറൻസിക് വിദഗ്‌ധന്റെ മൊഴി. ഫുട്‌ബോൾ ഇതിഹാസം മറഡോണയുടെ മരണത്തിൽ ഡോക്ടർമാരടക്കമുള്ള ഏഴംഗ മെഡിക്കൽ സംഘത്തിന് വീഴ്ചയുണ്ടായെന്ന കേസിലെ വിചാരണയിലാണ് മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഫൊറൻസിക് ഡോക്ടർ കാർലോസ് കാസിനെല്ലി ഇക്കാര്യം വ്യക്തമാക്കിയത്.

മറഡോണയുടെ ഹൃദയം പൂർണമായും കൊഴുപ്പുകൊണ്ട് പൊതിയപ്പെട്ട നിലയിലായിരുന്നു. രക്തവും കട്ട പിടിച്ചിരുന്നു. ഏതൊരു ഡോക്ടർക്കും ദിവസങ്ങൾക്ക് മുൻപുതന്നെ മറഡോണയുടെ രോഗലക്ഷണങ്ങൾ തിരിച്ചറിയാനും ആവശ്യമായ ചികിത്സ ഉറപ്പാക്കാനും കഴിയുമായിരുന്നു. കാസിനെല്ലി പറഞ്ഞു. 2020 നവംബർ 25-നാണ് മറഡോണ മരിച്ചത്. തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം സ്വന്തം വീട്ടിലായിരുന്നു മറഡോണയുടെ തുടർച്ചികിത്സയും പരിചരണവും നടന്നിരുന്നത്. ഹൃദയാഘാതവും ശ്വാസകോശത്തിലെ നീർക്കെട്ടുമാണ് മരണ കാരണമെന്നായിരുന്നു കണ്ടെത്തൽ.

Leave a Reply

Your email address will not be published. Required fields are marked *