Your Image Description Your Image Description

ഇന്ത്യൻ പ്രീമിയർ ലീഗിൽ 17 വർഷങ്ങളുടെ ഇടവേളയിൽ ചെന്നൈ സൂപ്പർ കിങ്സിനെ ചെപ്പോക്കിൽ പരാജയപ്പെടുത്തിയതിൽ പ്രതികരണവുമായി റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു നായകൻ രജത് പാട്ടീദാർ. ചെന്നൈയുടെ ആരാധകരുടെ മുന്നിൽ അവരുടെ ഹോം സ്റ്റേഡിയത്തിൽ കളിക്കുന്നത് എപ്പോഴും സ്പെഷ്യലാണെന്നാണ് രജത് പാട്ടീദാർ മത്സരശേഷം പറഞ്ഞത്.

‘200 റൺസിനടുത്താണ് ആർസിബി ചെന്നൈയ്ക്ക് മുന്നിൽ ഉയർത്തിയ ലക്ഷ്യം. അത് നേടിയെടുക്കുക എളുപ്പമല്ലെന്ന് അറിയാമായിരുന്നു. കൊൽക്കത്തയ്ക്കെതിരായ മത്സരത്തിലെ അതേ ടീമിനെയാണ് ആർസിബി ചെന്നൈയ്ക്കെതിരെയും കളിപ്പിച്ചത്. സ്പിന്നർമാർക്ക് അനുകൂലമായ പിച്ചായിരുന്നു ചെന്നൈയിലേത്. ലിവിങ്സ്റ്റോൺ പന്തെറിഞ്ഞത് മികച്ച രീതിയിലായിരുന്നു. പവർപ്ലേയിൽ രണ്ട്, മൂന്ന് വിക്കറ്റ് ലഭിച്ചതും നിർണായകമായി‘, രജത് പാട്ടീദാർ മത്സരശേഷം പ്രതികരിച്ചു.

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ 50 റൺസിന്റെ വിജയമാണ് റോയൽ ചലഞ്ചേഴ്സ് നേടിയത്. ചെപ്പോക്കില്‍ 2008 ന് ശേഷമാണ് ആര്‍സിബി ജയം സ്വന്തമാക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത് ആര്‍സിബി ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ തുടക്കം മുതല്‍ അടിതെറ്റിയ ചെന്നൈയുടെ പോരാട്ടം 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *