Your Image Description Your Image Description

ഇന്നലെ മാർച്ച് 29. ഈ സാമ്പത്തിക വർഷത്തെ അവസാനത്തെ പ്രവർത്തി ദിവസം. പിച്ചക്കാരുടെ ജിഎസ്ടിയിൽ നിന്നും മാസം 2 ലക്ഷം രൂപ ശമ്പളമായി എഴുതി വാങ്ങുന്ന കേരളത്തിലെ ആരോഗ്യ വകുപ്പിന്റെ തലൈവി ഇന്നലെ രാത്രി നന്നായിട്ടൊന്നുറങ്ങി കാണും.

കേന്ദ്രസർക്കാരിൽ നിന്നും കേരളത്തിലെ ഏതെങ്കിലും ഒരു ആരോഗ്യ കേന്ദ്രത്തിന്റെ വികസനത്തിനായി കിട്ടുമായിരുന്നു 30 കോടി രൂപ , ഇനി ഒരിക്കലും കിട്ടില്ലാത്ത രീതിയിൽ പാഴാക്കി കളഞ്ഞതിന്റെ സന്തോഷത്തിൽ ആ സ്ത്രീ അർമാദിച്ച് ഇന്നലെ അന്തിക്ക് കുട്ടിയും കോലും കളിച്ചു കാണും.

അവരുടെ വലിയ ഒരു വിഷമം മാറിക്കാണും. കേരളത്തിന്റെ ഒരു ഗതികേട് തുറന്നു കാണിക്കാതെ വയ്യ. മലയാളത്തിൽ നുണ എന്നു പറയുന്ന പദം ഉപയോഗിക്കരുതന്ന് കരുതിയിരുന്നതാണ്. എന്നാൽ 28 ആം തീയതി ഒരുപാട് വൈകി ഞങ്ങളുടെ ലേഖകൻ ഈ ഡിഎച്ച്എസിനെ വിളിച്ചപ്പോൾ ഇതുമായി ബന്ധപ്പെട്ട ഫയൽ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ മേശപ്പുറത്ത് വിശ്രമം കൊള്ളുകയാണന്നാണ് അറിയിച്ചത്.

പച്ചക്കള്ളമാണ് ജനങ്ങളോട് പ്രതിബദ്ധതയില്ലാത്ത ഈ ഉദ്യോഗസ്ഥ ഞങ്ങളോട് പറഞ്ഞത്. ഇവർ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ മേശപ്പുറത്ത് ഫയൽ വിശ്രമിക്കുന്നു എന്നു പറഞ്ഞ സമയത്തും ഇവരുടെ കസേരയുടെ അടിയിൽ അന്ത്യവിശ്രമം കൊള്ളുകയായിരുന്നു.

ഡി എച്ച് എസ് ഇതിന് സമാധാനം പറഞ്ഞേ പറ്റൂ. സർക്കാർ ഇതിനു സമാധാനം ചോദിച്ചേ പറ്റൂ. കേന്ദ്രസർക്കാർ ഒന്നും തരുന്നില്ല തരുന്നില്ലന്ന് വിലപിക്കുന്ന എല്ലാവരും , ഇവരോട് ചോദ്യങ്ങൾ ചോദിച്ചേ പറ്റൂ. ആരുടെ നന്മയ്ക്കു വേണ്ടിയിട്ടാണ് കേന്ദ്രസർക്കാരിന്റെ 30 കോടി രൂപ ഇവർ പാഴാക്കി കളഞ്ഞത് ?

ഇവരുടെ തറവാട്ട് സ്വത്തിന്റെ കാര്യമൊന്നുമല്ല അവിടെ പറയുന്നത്. സംസ്ഥാന സർക്കാരിന് വികസനത്തിന് അനുവദിച്ച 30 കോടി രൂപ , എങ്ങനെയെങ്കിലും സംസ്ഥാന സർക്കാരിന് നൽകുവാൻ വേണ്ടി, രാജീവ് ഗാന്ധി സെൻട്രൽ ഫോർ ബയോടെക്നോളജിയിലെ ഉദ്യോഗസ്ഥന്മാർ തലങ്ങും വിലങ്ങും ഓടാൻ തുടങ്ങിയിട്ട് മാസം നാലായി.

എന്നാൽ ഇന്നലെ ഈ ഡിഎച്ച്എസ് ഞങ്ങളുടെ പ്രതിനിധിയോട് പറഞ്ഞത് അവസാന നിമിഷം ഇങ്ങനെ തിരക്കുപിടിച്ചാൽ എങ്ങനെയാണന്നാണ്. ആരോഗ്യ ഡയറക്ടറല്ല , അവരുടെ മുതുമുത്തച്ഛന്മാരെല്ലാവരും കൂടി വിചാരിച്ചാലോ അങ്ങിനെ ഒരു അവസരം ഇനി കിട്ടുകയില്ല.

30 കോടി രൂപയൊക്കെ ഡിഎച്ച്സിന് ഒരു ചെറിയ തുകയായിരിക്കും. ഈ സംസ്ഥാനത്തിന് അതൊരു വലിയ തുക തന്നെയാണ്. പ്രത്യേകിച്ച് തുക വിനിയോഗിക്കാൻ സാധ്യതയുണ്ടായിരുന്ന സർക്കാർ ആശുപത്രികൾക്ക്.
സംസ്ഥാന സർക്കാർ വക കേവലം 3000 സ്ക്വയർ ഫീറ്റ് കെട്ടിടം കേന്ദ്രസർക്കാരിന്റെ ഉപയോഗത്തിന് നൽകിയിരുന്നുവെങ്കിൽ 30 കോടി രൂപയുടെ അത്യാധുനിക ഉപകരണങ്ങളായിരുന്നു കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിന് നൽകുന്നത്.

2500 ഓ 3000 മോ രൂപ കൊടുത്ത് സ്വകാര്യ സ്ഥാപനങ്ങളിൽ നടത്തുന്ന ഒരു സ്കാനിങ് കേവലം 250 രൂപയ്ക്ക് ഇവിടെ നടക്കുമായിരുന്നു. സ്വകാര്യ സ്ഥാപനങ്ങളിൽ സ്കാനിങ് നടന്നാൽ ആർക്കൊക്കെയോ കിട്ടുമായിരുന്ന വീതം നഷ്ടപ്പെടുമെന്ന ഭയമായിരിക്കാം ഈ ഫയലിന്റെ പുറത്ത് അടയിരുന്നതിന്റെ കാരണം .

ഡിഎച്ച്എസ് രാജിവെക്കണമെന്ന് ഞങ്ങൾ പറയുകയില്ല. കാരണം അവർക്ക് അഭിമാനം ഇല്ലാത്തതുകൊണ്ട് അതിനൊരു അവസരം അവർക്ക് ഉണ്ടാക്കി കൊടുക്കരുത്. പകരം അവരെ സർക്കാർ പുറത്താക്കണം.
ഇതുപോലെയുള്ളവരെ തീറ്റിപ്പോറ്റിയിട്ട് ഈ നാട്ടിലെ സാധാരണക്കാർക്കെന്ത് പ്രയോജനം ?

ഇവർക്കോ അവരുടെ ഭർത്താവിനും മക്കൾക്കും എന്തെങ്കിലും ആരോഗ്യ പ്രശ്നം ഉണ്ടായാൽ മുൻപ് ഞങ്ങൾ പറഞ്ഞിട്ടുള്ളത് പോലെ തന്നെ പിച്ചക്കാരുടെ കയ്യിൽ നിന്ന് കിട്ടിയ ജി എസ് ടി ഉപയോഗിച്ച് സർക്കാർ ചികിത്സിച്ച് ഭേദമാക്കി വീട്ടിൽ വിടും.

ഇവരെ ചികിത്സിക്കാൻ പണം മുടക്കിയ ജി എസ് ടി നൽകിയ പിച്ചക്കാർക്ക് ശരണം സർക്കാർ ആശുപത്രിയാണ് . ശീതീകരിച്ച മുറിയുടെ പുറത്തിറങ്ങി സാധാരണക്കാർ ചികിത്സിക്കാനെത്തുന്ന ആശുപത്രിയൊക്കെ സന്ദർശിച്ച് അവിടെയുള്ള പോരായ്മകൾ കാണാത്ത ഡിഎച്ച്എസ്ന് മാർക്ക്
ഇങ്ങനെയൊക്കെ ചെയ്യാൻ സാധിക്കു.

ഈ മന്ത്രിസഭയുടെ മുഖം വികൃതമാക്കി, വലിച്ചു താഴെയിട്ട് മറ്റാർക്കോ ഭരണം സംഘടിപ്പിച്ചു കൊടുക്കാനുള്ള മുന്നൊരുക്കമാണോ ഇവർ ചെയ്യുന്നതന്നും സംശയിക്കേണ്ടിയിരിക്കുന്നു , അങ്ങനെ സംശയിക്കുന്നവരെ കുറ്റം പറയാൻ പറ്റില്ല. അതുകൊണ്ടാണല്ലോ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടും ആരോഗ്യ മന്ത്രി പലപ്രാവശ്യം വിളിപ്പിച്ചിട്ടും ഫയൽ ഇവരുടെ കസേരയുടെ അടിയിൽ തന്നെ അന്ത്യവിശ്രമം കൊണ്ടത്.

ഏതായാലും ഇതുപോലെയുള്ള ഒരുപാട് ഡിഎച്ച്എസ് മാരും ഒരുപാട് ഉദ്യോഗസ്ഥന്മാരും കേരള സർക്കാരിന് മുതൽ കൂട്ടായി മാറട്ടെ. പിച്ചക്കാരുടെ ജിഎസ്ടിയിൽ നിന്ന് ഇതുപോലെയുള്ളവർക്ക് മാസങ്ങൾ ലക്ഷങ്ങൾ വാരിക്കോരി നൽകട്ടെ. അതുകൊണ്ടാണ് പഴമക്കാർ പറയുന്നത് “കാട്ടിലെ തടി തേവരുടെ ആന ,വലിയടാ വലി

Leave a Reply

Your email address will not be published. Required fields are marked *