Your Image Description Your Image Description

ജനപ്രിയ എസ്‌യുവിയായ ആസ്റ്ററിന്റെ 2025 പതിപ്പ് വിപണിയിൽ അവതരിപ്പിച്ച് ജെഎസ്‍ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ. “ദി ബ്ലോക്ക്ബസ്റ്റർ എസ്‌യുവി” എന്ന പേരിൽ വിപണനം ചെയ്യുന്ന 2025 എംജി ആസ്റ്ററിന്റെ ഇന്ത്യൻ വിപണിയിലെ പ്രാരംഭ എക്സ്-ഷോറൂം വില 9.99 ലക്ഷം രൂപയാണ്.

ഈ പുതിയ കാറിൽ 1.5 ലിറ്റർ പെട്രോളും 1.3 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും നൽകിയിട്ടുണ്ട്. വിൽപ്പന വർദ്ധിപ്പിക്കുന്നതിനായിട്ടാണ് കമ്പനി പുതിയ ബ്രാൻഡിംഗും സവിശേഷതകളുമുള്ള 2025 ആസ്റ്റർ എസ്‌യുവി പുറത്തിറക്കിയത്. പുതിയ ഷൈൻ വേരിയന്റിനൊപ്പം 12.5 ലക്ഷം രൂപയിൽ താഴെ എക്സ്-ഷോറൂം വിലയിൽ പനോരമിക് സൺറൂഫ് വാഗ്ദാനം ചെയ്യുന്ന ഒരേയൊരു എസ്‌യുവിയാണ് 2025 എംജി ആസ്റ്റർ.

ഇതിൽ മിഡ്-സൈസ് എസ്‌യുവിയുടെ സെലക്ട് വേരിയന്റിൽ ആറ് എയർബാഗുകളും പ്രീമിയം ഐവറി ലെതറെറ്റ് സീറ്റുകളും ഉണ്ട്. ഈ എസ്‌യുവി വാങ്ങാൻ താൽപ്പര്യമുള്ളവർക്ക് ഓൺലൈനായോ അടുത്തുള്ള എംജി ഡീലർഷിപ്പിലോ ബുക്ക് ചെയ്യാം. 50ൽ അധികം സുരക്ഷാ സവിശേഷതകളോടെയാണ് ഇത് വരുന്നത്. അതേസമയം പ്രീമിയം ഇന്റീരിയറുകളും പനോരമിക് സൺറൂഫും അതിന്റെ സുഖസൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നു.

ഇതിൽ അഡ്വാൻസ്‍ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് സവിശേഷതകളിൽ ലെയ്ൻ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് തുടങ്ങിയവ ഉൾപ്പെടുന്നു. ഫീച്ചറുകളുടെ കാര്യത്തിൽ, 2025 എംജി ആസ്റ്ററിന് വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ചാർജിംഗ്, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഓട്ടോ ഡിമ്മിംഗ് IRVM എന്നിവയുണ്ട്. അഡ്വാൻസ്‍ഡ് അണ്ടർ ഇന്റർഫേസുള്ള അപ്‌ഡേറ്റ് ചെയ്ത i-SMART 2.0, 80+ കണക്റ്റഡ് സവിശേഷതകൾ എന്നിവയും ഇതിലുണ്ട്. കാലാവസ്ഥ, ക്രിക്കറ്റ് അപ്‌ഡേറ്റുകൾ, കാൽക്കുലേറ്റർ എന്നിവയ്‌ക്കായി വോയ്‌സ് കമാൻഡുകൾ പ്രവർത്തനക്ഷമമാക്കുന്ന ജിയോ വോയ്‌സ് റെക്കഗ്നിഷൻ സിസ്റ്റം ഈ എസ്‌യുവിയിലുണ്ട്

Leave a Reply

Your email address will not be published. Required fields are marked *