Your Image Description Your Image Description

കിയ സെൽറ്റോസ് ഇപ്പോൾ ഒരു തലമുറ മാറ്റത്തിനായി ഒരുങ്ങുകയാണ്. 2026 ൽ കിയ സെൽറ്റോസ് അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ കൊറിയയിൽ വിപുലമായ പരീക്ഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന രണ്ടാം തലമുറ മോഡലായിരിക്കും ഇത്. പുതിയ കിയ സെൽറ്റോസിന് ക്യാബിനിനുള്ളിൽ സമഗ്രമായ മാറ്റങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.

കിയ സെൽറ്റോസിന്റെ പതിപ്പിൽ ഡ്യുവൽ-ടോൺ സിൽവർ, ഗ്രേ അപ്ഹോൾസ്റ്ററി എന്നിവ വ്യത്യസ്ത ഓറഞ്ച് ഇൻസേർട്ടുകളോടുകൂടി ഉണ്ട്. ബ്രഷ് ചെയ്ത അലുമിനിയം ഇന്റീരിയർ ഡോർ ഹാൻഡിൽ, ഫ്രണ്ട് പാസഞ്ചർ സീറ്റിനടുത്തുള്ള യുഎസ്ബി ചാർജിംഗ് പോർട്ട്, ഫ്രണ്ട് ആംറെസ്റ്റിന് പിന്നിൽ ഒരു സ്റ്റോറേജ് സ്പേസ്, മൂന്ന് യാത്രക്കാർക്കും ഹെഡ്‌റെസ്റ്റുകളുള്ള പിൻ സീറ്റ്, ഒരു ഇന്റഗ്രേറ്റഡ് ആംറെസ്റ്റ് എന്നിവയും ശ്രദ്ധേയമാണ്.

പുതുതായി രൂപകൽപ്പന ചെയ്ത ഫ്രണ്ട് ഗ്രിൽ, പുതുക്കിയ ബമ്പറുകൾ, ഡ്യുവൽ-ടോൺ ഓആർവിഎമ്മുകൾ, പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, ഡയമണ്ട്-കട്ട് അലോയ് വീലുകൾ, എൽഇഡി ടെയിൽലാമ്പുകൾ എന്നിവ ഉപയോഗിച്ച് അതിന്റെ മുൻ, പിൻ ഭാഗങ്ങൾ പൂർണ്ണമായും പരിഷ്‍കരിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2025 കിയ സെൽറ്റോസ് ഒരു ഹൈബ്രിഡ് മോഡലായിരിക്കാൻ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *