Your Image Description Your Image Description

ലഹരി ഇല്ലാതെ ജീവിക്കാൻ കഴിയില്ല എന്ന് ഉറപ്പിച്ചു പറയുന്നവരോടൊക്കെ ജീവിച്ചത് മതി എന്നാണ് ഇപ്പോൾ ദൈവത്തിന്റെ കൽപ്പന. കേരളത്തിൽ ലഹരി വ്യാപനം അടുത്തിടെയായി വല്ലാതെ കൂടിയിട്ടുണ്ട് അതിന്റെ പിന്നാലെ പല കേസുകളും അക്രമ സംഭവങ്ങളും കൊലപാതകങ്ങളും റിപ്പോർട്ട് ചെയ്യുന്നുമുണ്ട്. പോലീസ് ശക്തമായ നിരീക്ഷണങ്ങളും അന്വേഷണങ്ങളും ആണ് ലഹരിയുമായി ബന്ധപ്പെട്ട കേരളത്തിലാകമാനം നടത്തിക്കൊണ്ടിരിക്കുന്നത് ഇതിനിടയിൽ കേരള സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത് ഒരേ സൂചി ഉപയോഗിച്ച് ലഹരി കുത്തിവച്ച ആൾക്കാർക്കൊക്കെ പരിശോധനയിൽ എയ്ഡ്സ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതും മലപ്പുറം ജില്ലയിൽ. ഇത് ചെറിയ ഭീതി അല്ല കേരളത്തിൽ വിതയ്ക്കാൻ പോകുന്നത്. പ്രതിരോധശേഷിയെ ഇല്ലാതാക്കി രോഗിയെ മരണത്തിലേക്ക് തള്ളിവിടുന്ന കൃത്യമായ ചികിത്സയോ മരുന്നോ ഇല്ലാത്ത പൂർണ്ണമായും രോഗമുക്തി നേടാൻ കഴിയാത്ത ഒരു പരിധിയിൽ കവിഞ്ഞ സമ്പർക്കങ്ങളിലൂടെയും ഒരേ സിറിഞ്ച് ഉപയോഗിക്കുന്നതിലൂടെയും ഒക്കെ വളരെ വേഗത്തിൽ കരുതൽ ഇല്ലെങ്കിൽ പകരാനിടയുള്ള എയ്ഡ്സ് എന്ന മഹാ രോഗത്തിന്റെ പിടിയിൽ ശ്രദ്ധയോടെ മുന്നോട്ട് നീങ്ങിയില്ലെങ്കിൽ കേരളം ഒന്നാകെ പെട്ടുപോകും എന്ന കാര്യം നിസ്സംശയം പറയാം..കുത്തിവെക്കുന്ന ലഹരി ഉപയോഗത്തിലൂടെ വളാഞ്ചേരിയില്‍ പത്തുപേര്‍ക്ക് എച്ച്ഐവി പകര്‍ന്ന സാഹചര്യത്തില്‍ രോഗവ്യാപന സാധ്യത മുന്നില്‍ക്കണ്ട് ആരോഗ്യവകുപ്പ്.15 ആളുകളില്‍ നടത്തിയ പരിശോധനയിലാണ് 10 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ പേരിലേക്ക് രോഗം പടരാനുള്ള സാധ്യതയുള്ളതായാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. രോഗം സ്ഥിരീകരിച്ചവരില്‍നിന്ന് ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൗണ്‍സലിങ് ഉള്‍പ്പെടെ നല്‍കി കരുതലോടെയാണ് ആരോഗ്യവകുപ്പ് നീങ്ങുന്നത്. അതേസമയം, അതിഥിത്തൊഴിലാളികളടക്കമുള്ള ലഹരി ഉപയോഗിക്കുന്നവരിലേക്ക് എത്തിച്ചേരല്‍ വലിയ വെല്ലുവിളിയാണ്.ചിലര്‍ പരിശോധനയ്ക്ക് തയ്യാറാകുന്നില്ല. അതിഥി തൊഴിലാളികള്‍ ഇവിടെനിന്ന് താമസം മാറിയതായും സംശയമുണ്ട്. രോഗം സ്ഥിരീകരിച്ച നാലുപേര്‍ ചികിത്സയ്ക്ക് സന്നദ്ധരായിട്ടുമില്ല. ലഹരി കുത്തിവെക്കുകയോ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്തവര്‍ സ്വയം പരിശോധനയ്ക്ക് തയ്യാറാകണമെന്ന് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക പറഞ്ഞു. പൂര്‍ണമായും രഹസ്യ സ്വഭാവം നിലനിര്‍ത്തിയാണ് പരിശോധനയും ചികിത്സയും ലഭ്യമാക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.വളാഞ്ചേരിയില്‍നിന്ന് വാങ്ങിയ ലഹരി നിറച്ച സൂചി പങ്കിട്ട 10 പേര്‍ക്കാണ് രണ്ടുമാസത്തിനിടെ എച്ച്ഐവി സ്ഥിരീകരിച്ചത്. നാല് മലയാളികള്‍ക്കും ആറ് അതിഥിത്തൊഴിലാളികള്‍ക്കുമാണ് രോഗം. പത്തും യുവാക്കളാണ്. കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി നടത്തിയ പരിശോധനയില്‍ ആദ്യം അതിഥിത്തൊഴിലാളികള്‍ക്കാണ് രോഗ ബാധ കണ്ടെത്തിയത്.ഒരാളിൽ എച്ച്ഐവി സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മറ്റുള്ളവരിലും രോഗം സ്ഥിരീകരിച്ചത്. ഇവർ ഒരേ സൂചി ഉപയോഗിച്ചതായാണ് അധികൃതർ പറയുന്നത്. സൂചി ഉപയോഗിച്ചു ലഹരി കുത്തിവയ്ക്കുന്നവർക്കിടയിൽ എയ്‌ഡ്‌സ് ബാധ കൂടുന്നതായാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ.ഹൈറിസ്ക് വിഭാഗത്തിൽപ്പെട്ടവരിൽനിന്ന് ആരോഗ്യവകുപ്പ് നടത്തിയ സർവേയിലാണ് വളാഞ്ചേരിയിൽ ലഹരിസംഘത്തിൽ എച്ച്ഐവി സ്ഥിരീകരിച്ചതെന്നു മലപ്പുറം ജില്ലാ മെഡിക്കൽ ഓഫിസർ ആർ.രേണുക പറഞ്ഞു. ‘‘എച്ച്ഐവി വരാൻ സാധ്യതയുള്ളവരിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തിയിരുന്നു. ഹൈ റിസ്ക്കിൽപെട്ട ലൈംഗിക തൊഴിലാളികൾ, ലഹരി ഉപയോഗിക്കുന്നവർ എന്നിവരിലെല്ലാം സർവേ നടത്തിയിരുന്നു. ഈ സർവേയിലാണ് വളാഞ്ചേരിയിൽ ഒരാൾക്ക് എച്ച്ഐവി സ്ഥിരീകരിച്ചത്. പിന്നാലെ ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ലഹരി സംഘത്തിലുള്‍പ്പെട്ട 10 പേർക്ക് എച്ച്ഐവി പോസറ്റീവാണെന്ന് കണ്ടെത്തിയത്’’– രേണുക പറഞ്ഞു.രോഗബാധ സ്ഥിരീകരിച്ചവർ പ്രത്യേകം നിരീക്ഷണത്തിലാണെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ലഹരി ഉപയോഗിക്കുന്ന ഇത്രയധികം പേർക്ക് രണ്ട് മാസത്തിനിടെ എച്ച്ഐവി സ്ഥിരീകരിച്ചത് ആശങ്ക ഉണ്ടാക്കുന്ന വാർത്തയാണെന്നും ലഹരിക്കെതിരെയുള്ള ക്യാംപയിന്‍ കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *