Your Image Description Your Image Description

കണ്ടുപഠിക്കെന്റെ പിണറായി. ഇതുപോലെയാണ് അന്യായമായി ഗവൺമെന്റിനെതിരെ സമരം ചെയ്യുന്നവർക്ക് നേരെ സ്വീകരിക്കേണ്ട നടപടി. മാതൃക കാണിച്ചു തന്നത് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ തന്നെയല്ലേ ഇതുതന്നെയല്ലേ കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും ആശമാരുടെ സമരത്തിൽ ആഗ്രഹിച്ചു കൊണ്ടിരിക്കുന്നത്. എന്തിനും ഒരു ന്യായമൊക്കെ വേണ്ടേ? സംസ്ഥാന സർക്കാരുമായി യാതൊരുവിധ സമവായത്തിനും തയ്യാറാകാതെ കേന്ദ്രത്തിനെതിരെ ഒരു ചെറുവിരൽ പോലും അനക്കാതെ ഈ കാണിക്കുന്ന ധാർഷ്ട്യം ചെറുതൊന്നുമല്ല. നുള്ളേണ്ടത് മുളയിലെ നുള്ളേണമെന്ന് കേട്ടിട്ടില്ലേ. ഒരുതരത്തിൽ ചെയ്യേണ്ടത് അതുതന്നെയാണ്. അല്ലെങ്കിൽ പിന്നെ ഓരോ വിഭാഗത്തിനും അവർക്ക് വേണ്ടതൊക്കെ സാധിച്ചു കിട്ടാൻ വേണ്ടി ഇമ്മാതിരി സെക്രട്ടറിയേറ്റ് പഠിക്കലും മന്ത്രിമാരുടെ വസതിക്കു മുന്നിലും സത്യാഗ്രഹം ഇരുന്നാൽ മതിയല്ലോ. ഇതൊരു ഉഗ്രൻ മാതൃകയാണ്. ഒരിക്കലെങ്കിലും ചെയ്യേണ്ടത് ചെയ്താൽ പിന്നെ ആരും ഇമ്മാതിരി കോൺഗ്രസിന്റെ തിരക്കഥയും കൊണ്ട് നാടകം കളിക്കാൻ വരില്ല. ന്യായമായ ആവശ്യങ്ങൾക്ക് സമരം ചെയ്യുന്നതൊക്കെ കൊള്ളാം. അത് എല്ലാം സാധിച്ചു തരാൻ കഴിയില്ല എന്നുള്ളതിന്റെ കുറച്ചെങ്കിലും സത്യാവസ്ഥ ഉൾക്കൊള്ളാനും ഒരു പരിധിവരെ സമവായ ചർച്ചയ്ക്ക് മുതിരാനും എല്ലാവരും തയ്യാറാകേണ്ടതല്ലേ. ഇപ്പോൾ ശമ്പളപരിഷ്‍കരണമടക്കം ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം നടത്തുന്ന വനിതകളടക്കമുള്ള 2200 ആരോ​ഗ്യപ്രവര്‍ത്തകരെ പിരിച്ചുവിട്ട് ​ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍. 5000 പേര്‍ക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകി. എട്ട് ജില്ലകളിലെ പ്രാഥമികാരോ​ഗ്യകേന്ദ്രത്തിലെയും ഉപകേന്ദ്രത്തിലെയും ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. സമരം ശക്തമാക്കുമെന്ന നിലപാടിലാണ് ആരോ​ഗ്യപ്രവര്‍ത്തകര്‍.
ഗുജറാത്തിലെ പിഎച്ച്സികളിലെയും കമ്യൂണിറ്റി സെന്ററുകളിലെയും കരാര്‍ ജീവനക്കാരും സ്ഥിരം ജീവനക്കാരുമടങ്ങുന്ന ആരോ​ഗ്യപ്രവര്‍ത്തകര്‍ മാര്‍ച്ച് 12 മുതൽ ​ഗാന്ധി​ന​ഗറിൽ അനിശ്ചിതകാല സമരത്തിലാണ്. സമരം തകര്‍ക്കാന്‍ മാര്‍ച്ച് 20ന് സര്‍ക്കാര്‍ അവശ്യസേവന നിയമം (എസ്മ) പ്രഖ്യാപിച്ചു. പിന്നാലെയാണ് കൂട്ടപ്പിരിച്ചുവിടൽ. സബര്‍കാന്ധ ജില്ലയിൽ മാത്രം 406 ആരോ​ഗ്യപ്രവര്‍ത്തകരെ പിരിച്ചുവിട്ടു. 55 സുപ്പര്‍വൈസര്‍ കേഡര്‍ ജീവനക്കാര്‍ക്ക് കുറ്റപത്രം നൽകിയെന്നും ജില്ലാ ചീഫ് ഹെൽത്ത് ഓഫീസര്‍ ഡോ. രാജ് സുതാരിയ അറിയിച്ചു.​ഗ്രേഡ് പേ പരിഷ്കരിക്കുക, ടെക്നിക്കൽ കേഡറിൽ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ആരോ​ഗ്യപ്രവര്‍ത്തകര്‍ സമരം തുടങ്ങിയത്. ഇവര്‍ക്ക് പ്രതിമാസം ലഭിക്കുന്ന തുക വര്‍ധിപ്പിക്കണമെന്ന് അഞ്ചുവര്‍ഷമായി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നെങ്കിലും ഫലമില്ല. സംസ്ഥാനത്ത് അതിരൂക്ഷമായ വിലക്കയറ്റമടക്കമുള്ള സാഹചര്യത്തിൽ 25 ശതമാനം വേതന വര്‍ധനയാണ് ആരോ​ഗ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. 2022ൽ നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ആരോ​ഗ്യപ്രവര്‍ത്തകരുടെ പ്രതിഷേധം തണുപ്പിക്കാന്‍ വിഷയം പഠിക്കാന്‍ മന്ത്രിതല സമിതിയെ നിയമിച്ചു. സമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല.സംസ്ഥാന സർക്കാരിനോ കേന്ദ്രസർക്കാരിനോ എതിരെയൊക്കെ യാതൊരു ഒത്തുതീർപ്പിനും തയ്യാറാകാതെയുള്ള ഇത്തരം സമര കോലാഹലങ്ങൾ നടത്തിയാൽ അത് ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന കാര്യമാണ് പിണറായി സർക്കാരിനെ സംബന്ധിച്ചിടത്തോളം തൊഴിലാളിവർഗ്ഗ പ്രസ്ഥാനം എന്ന ഒരു പേരിന്റെ പുറത്ത് തൊഴിലാളികളോട് അർഹമായതിലും അധികം പരിഗണന കാണിക്കാൻ തയ്യാറാകുന്നതുകൊണ്ടാണ് ഗുജറാത്തിലെ പോലെ കേരളത്തിലെയും ആശാവർക്കർമാർ ഈച്ചയടിച്ച് വീട്ടിൽ പോയി ഇരിക്കാത്തത്. പക്ഷേ ഏതെങ്കിലും ഒരു ഘട്ടത്തിൽ രണ്ടും കൽപ്പിച്ച് അങ്ങനെ ചെയ്താൽ നഷ്ടമുണ്ടാവുക ഈ പറയുന്ന ആശ തൊഴിലാളികൾക്ക് മാത്രമാണ് .കൂടെ നിന്ന് തുള്ളിക്കുന്ന മറ്റ് പാർട്ടിക്കാർക്കൊന്നും യാതൊരുവിധ നഷ്ടവും ഉണ്ടാകാൻ പോകുന്നില്ല. മാത്രമല്ല ആസമാർക്കുണ്ടാകുന്ന നഷ്ടം നികത്താൻ അണിയറയിലെ ആരും മുന്നോട്ടിറങ്ങി വരികയും ഇല്ല. ഇത് തീർത്തും പിണറായി സർക്കാരിന് തുടർഭരണം കിട്ടാതിരിക്കാൻ ഉള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് എന്ന് അരിയാഹാരം കഴിക്കുന്ന ഏതൊരു മനുഷ്യനും മനസ്സിലാകുന്നതാണ്. എല്ലാവരും ഒന്ന് കരുതിയിരിക്കുന്നത് നന്നായിരിക്കും എന്ന് മാത്രമാണ് പറയാനുള്ളത്.ആസമാരെ ജാഗ്രതയ്

Leave a Reply

Your email address will not be published. Required fields are marked *