Your Image Description Your Image Description

മലപ്പുറം : വളാഞ്ചേരിയില്‍ എച്ച് ഐവി ബാധ റിപ്പോർട്ട് ചെയ്‌ത പശ്ചാത്തലത്തിൽ പരിശോധന ശക്തമാക്കാൻ ആരോഗ്യവകുപ്പ്.ലഹരി കുത്തിവച്ചുള്ള ഉപയോഗത്തിലൂടെയാണ് പത്ത് പേര്‍ക്ക് എച്ച് ഐവി കണ്ടെത്തിയത്.

അടുത്ത മാസം ആദ്യം പരിശോധന ക്യാമ്പ് നടത്താൻ ആണ് തീരുമാനം.
മലപ്പുറം ജില്ലയിൽ എച്ച് ഐവി പരിശോധിക്കാൻ ഏഴ് ഇൻ്റഗ്രേറ്റഡ് കൗൺസിലിംഗ് ആൻഡ് ടെസ്റ്റിംഗ് കേന്ദ്രങ്ങളാണുള്ളത്. ഒറ്റപ്പെട്ട പരിശോധനക്ക് ഇതര സംസ്ഥാന തൊഴിലാളികളടക്കം ഉള്ളവർ എത്താത്തത് വെല്ലുവിളിയാണ്.

തവനൂർ ജയിലിൽ കഴിയുന്ന ഇതര സംസ്ഥാന തൊഴിലാളിയായ പ്രതിയെ പരിശോധിച്ചതിലൂടെയാണ് ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ചത്. പിന്നീട് ഇയാളോടൊപ്പം ലഹരി പങ്കിട്ട വ്യക്തികളെ കൂടി പരിശോധിച്ചു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്കും ഏഴ് മലയാളികൾക്കുമാണ് എച്ച് ഐവി വൈറസ് ബാധ സ്ഥിരീകരിച്ചത്

Leave a Reply

Your email address will not be published. Required fields are marked *