Your Image Description Your Image Description

ഇന്ത്യൻ വിപണിയിൽ പുതിയൊരു ബൈക്ക് റോയൽ എൻഫീൽഡ് ക്ലാസിക് 650 പുറത്തിറക്കി. കമ്പനിയുടെ വലിയ ശേഷിയുള്ള 650 സിസി നിരയിലെ ആറാമത്തെ മോഡലാണ് പുതിയ ക്ലാസിക് 650. ക്ലാസിക് 650 ശ്രേണിയിലെ മറ്റ് പ്രധാന മോഡലുകളുടെ അതേ എഞ്ചിൻ പ്ലാറ്റ്‌ഫോമായിരിക്കും ഉപയോഗിക്കുക.

ഹോട്ട്റോഡ്, ക്ലാസിക്, ക്രോം എന്നീ മൂന്ന് വകഭേദങ്ങളിലാണ് ബൈക്കിന്റെ നിര വരുന്നത്. ഇവയ്ക്ക് യഥാക്രമം 3.37 ലക്ഷം രൂപ, 3.41 ലക്ഷം രൂപ, 3.50 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ്-ഷോറൂം വില. രാജ്യവ്യാപകമായി ഈ ബൈക്കിനുള്ള ബുക്കിംഗ്, ടെസ്റ്റ് റൈഡുകൾ, വിൽപ്പന എന്നിവ ആരംഭിച്ചതായാണ് റിപ്പോർട്ട്.

ഈ ബൈക്ക് അതിന്‍റെ മറ്റൊരു മോഡലായ ക്ലാസിക് 350 ന് സമാനമാണ്. നിങ്ങൾ കാണുന്ന ഏറ്റവും വലിയ മാറ്റം അതിന്റെ എഞ്ചിനാണ്. ഈ ബൈക്കിൽ 47hp കരുത്തും 52.3Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 648 സിസി പാരലൽ-ട്വിൻ എഞ്ചിനാണ് സജ്ജീകരിച്ചിരിക്കുന്നത്. റോയൽ എൻഫീൽഡിലെ മറ്റ് 650 സിസി ബൈക്കുകളെപ്പോലെ, സ്ലിപ്പ്-ആൻഡ്-അസിസ്റ്റ് ക്ലച്ച് സഹിതം ആറ് സ്‍പീഡ് ഗിയർബോക്‌സാണ് ഇതിലും സജ്ജീകരിച്ചിരിക്കുന്നത്.

ഈ ബൈക്കിന് പൈലറ്റ് ലാമ്പുള്ള സിഗ്നേച്ചർ റൗണ്ട് ഹെഡ്‌ലാമ്പ്, ടിയർഡ്രോപ്പ് ആകൃതിയിലുള്ള ഇന്ധന ടാങ്ക്, ത്രികോണ സൈഡ് പാനലുകൾ, പിന്നിൽ വൃത്താകൃതിയിലുള്ള ടെയിൽ ലാമ്പ് അസംബ്ലി എന്നിവ ഇതിനുണ്ട്. ഇതിന് പീഷൂട്ടർ ശൈലിയിലുള്ള എക്‌സ്‌ഹോസ്റ്റ് ഉണ്ട്. ബൈക്കിന് ചുറ്റും എൽഇഡി ലൈറ്റിംഗ്, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, സി-ടൈപ്പ് ചാർജിംഗ് പോർട്ട് തുടങ്ങിയവയും ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *