ചെന്നൈ: രാജ്യത്തെ ആദ്യ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് കടല്‍പ്പാലമായ പാമ്പന്‍ പാലം രാമനവമി ദിനമായ ഏപ്രില്‍ 6ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിക്കും. ശ്രീലങ്കന്‍ സന്ദര്‍ശനം കഴിഞ്ഞെത്തുന്ന പ്രധാനമന്ത്രി രാമേശ്വരത്തെ രാമനാഥസ്വാമി ക്ഷേത്രത്തില്‍ പൂജകളില്‍ പങ്കെടുക്കും.
തുടര്‍ന്ന് രാമേശ്വരം ആലയം മൈതാനത്ത് ഉച്ചയ്ക്ക് 12.45നാണ് ചടങ്ങ്. ഇതിനൊപ്പം ചെന്നൈയിലെ പുതിയ എസി സബേര്‍ബന്‍ സര്‍വീസ് അടക്കമുള്ള മറ്റു ചില റെയില്‍വേ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പൊതുമേഖലാ സ്ഥാപനമായ റെയില്‍ വികാസ് നിഗം ലിമിറ്റഡാണ് 531 കോടി രൂപ ചെലവില്‍ 2.2 കിലോമീറ്റര്‍ നീളമുള്ള പാലം നിര്‍മിച്ചത്. കപ്പലുകള്‍ ഉള്‍പ്പെടെ കടന്നു പോകത്തക്കവിധം പാലം മുകളിലേക്ക് 17 മീറ്റര്‍ ഉയര്‍ത്താനാകും.