Your Image Description Your Image Description

ബ്യൂണസ് ഐറിസ്: 2026 ഫിഫ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ ബ്രസീലിനെതിരെ ഗംഭീര വിജയം നേടിയിരിക്കുകയാണ് അർജന്റീന. ബ്രസീലിനെ ഒന്നിനെതിരെ നാല് ​ഗോളുകൾ തകർത്ത നിലവിലെ ചാമ്പ്യന്മാർ ലോകകപ്പിന് യോ​ഗ്യത നേടുകയും ചെയ്തു. എന്നാൽ ഫുട്ബോൾ മൈതാനത്തെ ശത്രുക്കൾ വീണ്ടും ഏറ്റുമുട്ടിയപ്പോൾ ഇരുടീമിലെയും താരങ്ങൾ തമ്മിൽ നിരവധി തവണ കൈയ്യാങ്കളി ഉണ്ടായി.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരുടീമുകളിലെയും താരങ്ങൾ ഇടയ്‌ക്കിടെ കയ്യാങ്കളിയുടെ വക്കിലെത്തിയത് ആരാധകർക്ക് ആവേശകരവും നാടകീയത നിറഞ്ഞതുമായ നിമിഷങ്ങൾ സമ്മാനിച്ചു. മത്സരത്തിന് മുമ്പേ താരങ്ങൾ നടത്തിയ പ്രകോപനപരമായ പ്രസ്താവനകൾ കൊണ്ട് മത്സരം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇടവേളയ്ക്ക് പിരിയുന്ന സമയത്തും ഇരു ടീമുകളിലെയും താരങ്ങൾ നേർക്കുനേർ ഏറ്റുമുട്ടി. മത്സരത്തിനിടെ ബ്രസീൽ യുവതാരം റോഡ്രിഗോയും അർജന്‍റീനയുടെ മധ്യനിര താരം ലിയനാർഡോ പരേഡസും തമ്മിലുള്ള വാക്പോരാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

തന്‍റെ മുന്നേറ്റം പരാജയപ്പെടുത്തിയ പരേഡസിനോട് ‘നിങ്ങൾ‌ വളരെ മോശമാണ്’ എന്ന് റോഡ്രിഗോ പറഞ്ഞതോടെയാണ് തർക്കം തുടങ്ങുന്നത്. ‘എനിക്ക് ഒരു ലോകകിരീടവും രണ്ട് കോപ്പ അമേരിക്ക കിരീടവുമുണ്ടെന്നും ഇക്കാര്യത്തിൽ നീ വെറും വട്ടപൂജ്യ’മാണെന്നുമാണ് പരേഡസ് റോഡ്രിഗോക്ക് മറുപടി നൽകുന്നത്. ഇതിന്റെ വീഡിയോയും ഇപ്പോൾ വൈറലായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *