Your Image Description Your Image Description
ബംഗളൂരു: അയോധ്യയില്‍ രാമപ്രതിഷ്ഠ ചടങ്ങ് നടക്കുമ്ബോള്‍ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജ നടത്തണമെന്ന നിര്‍ദേശവുമായി കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍.
ഈ മാസം 22ന് ഉച്ചക്ക് 12.29 നും 1.32നുമിടയിലുള്ള മുഹൂര്‍ത്തത്തിലാണ് രാമദേവ പ്രതിഷ്ഠ ചടങ്ങ് നടക്കുക. ഈ സമയം സംസ്ഥാനത്തെ മഹാ മംഗളാരതിയും പ്രത്യേക പൂജകളും നടത്തണമെന്നാണ് മുസ്റെ വകുപ്പിനു കീഴിലുള്ള ക്ഷേത്രങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശം.
ക്ഷേത്രഭരണ വകുപ്പ് (മുസ്റെ) മന്ത്രി രാമലിംഗ റെഡ്ഡിയാണ് ഇതുസംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചത്.രാമക്ഷേത്രവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ ബി.ജെ.പി പ്രചാരണങ്ങള്‍ സജീവമാക്കിയതിനു പിന്നാലെയാണ് കോണ്‍ഗ്രസ് സര്‍ക്കാറിന്റെ പുതിയ നീക്കം.

 

Leave a Reply

Your email address will not be published. Required fields are marked *