Your Image Description Your Image Description

ഏറ്റവും വിലയേറിയ ലോഹം സ്വർണമാണ്. ഓരോ ദിവസം കഴിയുംതോറും സ്വര്‍ണ്ണവില ചരിത്രം കുറിച്ചുകൊണ്ടിരിക്കുകയാണ്. സാധാരണക്കാരെ സംബന്ധിച്ചടുത്തോളം ഇപ്പോൾ സ്വർണം വാങ്ങുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ശുദ്ധമായ സ്വര്‍ണം വഹിച്ചുകൊണ്ട് ഒഴുകുന്ന ഒരു നദി ഇന്ത്യയിലുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ കേട്ടോളൂ അങ്ങനെ ഒരു നദി ഇന്ത്യയിലുണ്ട്. സ്വര്‍ണ നദി എന്നറിയപ്പെടുന്ന സുബര്‍ണ നദിയാണത്. ജാർഖണ്ഡിലൂടെയാണ് ഈ നദിയുടെ ഒഴുക്ക്. 474 കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന ഈ നദിയെ ‘സ്വര്‍ണ കലവറ’ എന്നാണ് വിളിക്കുന്നത്.

ജാര്‍ഖണ്ഡിലെ വനമേഖലയില്‍ നിന്നാരംഭിച്ച് പശ്ചിമബംഗാളിലൂടെ ഒഡിഷയിലെത്തി സമുദ്രത്തിലേക്ക് ചേരുന്ന നദിയാണ് സുബര്‍ണ്ണരേഖ. ജാർഖണ്ഡിലെ രത്നഗര്‍ഭ മേഖല ഈ നദിയുടെ പ്രധാന സഞ്ചാര പാതകളില്‍ ഒന്നാണ്. ഇവിടെ ഈ നദിയുടെ കൈവഴിയാണ് കര്‍കരി. രത്നഗര്‍ഭ മേഖലയില്‍ ഈ രണ്ട് നദികളുടെയും മണല്‍ശേഖരത്തില്‍ സ്വര്‍ണത്തരികള്‍ വലിയ അളവില്‍ കണ്ടെത്താന്‍ സാധിക്കും. ലോകത്തിലെ തന്നെ അത്യപൂര്‍വ മേഖലകളില്‍ മാത്രം കാണപ്പെടുന്ന ഒരു പ്രതിഭാസമാണിത്.

സുബര്‍ണരേഖയെന്നും ഈ നദി വ്യാപകമായി അറിയപ്പെടുന്നുണ്ട്. റാഞ്ചിയ്ക്ക് സമീപമുള്ള പിക്സ എന്ന ഗ്രാമത്തില്‍ നിന്നാണ് സ്വവര്‍ണരേഖയുടെ ഉത്ഭവം. ഇന്ത്യയില്‍ കിഴക്കോട്ട് ഒഴുകുന്ന നദികളില്‍ ഏറ്റവും നീളം കൂടിയ നദി സുബര്‍ണരേഖയാണ്. ബംഗാള്‍ ഉള്‍ക്കടലാണ് സ്വര്‍ണരേഖയുടെ ലക്ഷ്യസ്ഥാനം.

പലപ്പോഴും ഈ നദിയില്‍ ശുദ്ധമായ സ്വര്‍ണം കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതറിഞ്ഞ് നിരവധി പേരാണ് ഇവിരെ സ്വര്‍ണം തിരഞ്ഞ് വരുന്നത്. എന്നാല്‍ ഈ സ്വര്‍ണം എവിടെ നിന്നു വരുന്നുവെന്നതിന് വ്യക്തതയില്ല. നദി ഉത്ഭവിക്കുന്ന പര്‍വതപ്രദേശങ്ങളാണ് ഇതിന് കാരണമെന്ന് പലരും പറയുന്നു. എന്നാല്‍ ഇതിന് ശാസ്ത്രീയമായ അടിത്തറയില്ല. എന്നാല്‍ നദിയിലെ സ്വര്‍ണത്തിന്റെ സാന്നിധ്യം തെളിയിക്കപ്പെട്ടിട്ടുണ്ട്.

മണ്‍സൂണ്‍ സീസണ്‍ ഒഴികെ ബാക്കിയെല്ലാ സമയത്തും ഇവിടെ തിരച്ചില്‍ നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചുറ്റുമുള്ള പ്രദേശങ്ങളിലെ നാട്ടുകാര്‍ക്കും, ഗോത്രവര്‍ഗക്കാര്‍ക്കും മികച്ച തൊഴില്‍ അവസരമാണ് ഈ സ്വര്‍ണസംസ്‌കരണത്തിലൂടെ ലഭിക്കുന്നത്. മണല്‍ത്തരികള്‍ക്കിടയില്‍ നിന്ന് കണ്ടെത്തുന്ന ഈ സ്വര്‍ണത്തരികള്‍ക്ക് അരിമണിയുടെ അത്ര തന്നെയോ അതില്‍ കുറവോ ആയിരിക്കും വലുപ്പമുണ്ടാകുക. നദിയുടെ അടിത്തട്ടില്‍ അരിപ്പകള്‍ ഉപയോഗിച്ച് മണല്‍ അരിച്ചെടുക്കുന്ന രീതിയാണ് ഇവിടെ പൊതുവേ കണ്ടുവരുന്നത്.

റാഞ്ചിയിലെ തന്നെ പിസ്ക ഗ്രാമത്തിലാണ് ഈ സ്വര്‍ണ വേര്‍തിരിച്ചെടുക്കല്‍ ആദ്യം തുടങ്ങിയത്. തുടക്കത്തില്‍ നദിയുടെ അടിത്തട്ടിലായിരുന്നു സ്വര്‍ണത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. തുടര്‍ന്ന് മണല്‍ത്തരികള്‍ക്കിടയിലും സ്വര്‍ണ്ണത്തിന്‍റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. സുബര്‍ണരേഖ നദി മാത്രമല്ല, പോഷകനദിയായ ഖാര്‍കാരി നദിയുടെ മണലിലും സ്വര്‍ണ്ണ കണികകള്‍ കാണാം.

Leave a Reply

Your email address will not be published. Required fields are marked *