Your Image Description Your Image Description

ണ്ഡീഗഡ്: പഞ്ചാബിലെ ഫിറോസ്പൂര്‍ ജില്ലയില്‍ നിന്നും ചൈനീസ് നിര്‍മ്മിത പാകിസ്താൻ ഡ്രോണ്‍ കണ്ടെടുത്ത് അതിര്‍ത്തി സുരക്ഷാ സേന.  അതിര്‍ത്തി സുരക്ഷാ സേനയ്‌ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വയലില്‍ നിന്നും ഡ്രോണ്‍ കണ്ടെത്തിയത്.

ഹസാര സിംഗ് വാല ഗ്രാമത്തിലെ വയലില്‍ നിന്നാണ് ഡ്രോണ്‍ കണ്ടെടുത്തത്. ഇതില്‍ നിന്നും 3 കിലോയിലധികം ഹെറോയിൻ ലഭിച്ചതായി സുരക്ഷാ സേന അറിയിച്ചു.

മയക്കുമരുന്ന് ഡ്രോണില്‍ പൊതിഞ്ഞ നിലയിലായിരുന്നു. DJI Matrice 300 RTK മോഡല്‍ ചെനീസ് നിര്‍മ്മിത ഡ്രോണാണ് കണ്ടെത്തിയതെന്ന് സുരക്ഷാ സേന അറിയിച്ചു.

ഇതിനു മുമ്ബും സമീപ പ്രദേശങ്ങളില്‍ നിന്നും ഡ്രോണ്‍ കണ്ടെത്തിയിട്ടുണ്ടെന്നും വരും ദിവസങ്ങളിലും പ്രദേശത്ത് ശക്തമായ പരിശോധനകള്‍ നടത്തുമെന്നും അതിര്‍ത്തി സുരക്ഷാ സേന അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *