Your Image Description Your Image Description

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് വരദ. അഭിനയ ജീവിതത്തിൽ ചെറിയൊരു ഇടവേളക്ക് ശേഷം വീണ്ടും സജീവമായിരിക്കുകയാണ് താരം. സമൂഹ മാധ്യമങ്ങളിലും വരദ സജീവമാണ്. താൻ അഭിനയിക്കുന്ന പുതിയ സീരിയലിന്റെ വിശേഷങ്ങളും താരം സൈബറിടങ്ങളിൽ പങ്കുവെക്കാറുണ്ട്. അത്തരം ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പർദ്ദ ധരിച്ച രണ്ടുപേർക്കൊപ്പമുള്ള വരദയുടെ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

എന്റെ കൂടെയുള്ള ഈ മൊഞ്ചത്തികളെ മനസിലായോ? ഇല്ലെങ്കിൽ അവസാന ചിത്രം നോക്കൂ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ താരം ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തത്. വരദയ്‌ക്കൊപ്പം പർദ്ദ ധരിച്ചുള്ള രണ്ടുപേരെയും ചിത്രങ്ങളിൽ കാണാം.

മം​ഗല്യം എന്ന പരമ്പരയിലെ നടന്മാരായ സനൽ കൃഷ്ണൻ സച്ച്ദേവ് എന്നിവരായിരുന്നു ചിത്രത്തിൽ വരദയ്‌ക്കൊപ്പം പർദ്ദയണിഞ്ഞ് ഒപ്പമുണ്ടായിരുന്നത്. ഷൂട്ടിം​ഗിനിടെ പകർത്തിയ ചിത്രങ്ങളാണ് അവർ പങ്കുവച്ചത്. ഇരുവരെയും സഹോദരങ്ങൾ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *