Your Image Description Your Image Description

മെൽബൺ: ഒരു വർഷത്തോളം വിദ്യാർത്ഥിയുമായി ലൈം​ഗിക ബന്ധത്തിലേർപ്പെട്ട അധ്യാപികയെ ജോലിയിൽ നിന്നും വിലക്കി. ഓസ്ട്രേലിയയിലാണ് സംഭവം. കാരി ബാപ്റ്റിസ്റ്റ് ഗ്രാമർ സ്കൂളിലെ അധ്യാപികയായിരുന്ന എലനോർ ലൂയിസ് യോർക്കിനെയാണ് വിക്ടോറിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചിങ് (വിഐടി) വിലക്കേർപ്പെടുത്തിയത്. മുപ്പത്തൊന്നുകാരിയായ യുവതിയെ നേരത്തേ തന്നെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.

2020ലാണ് സംഭവം നടക്കുന്നത്. അന്ന് യുവതിക്ക് ഇരുപത്താറ് വയസും വിദ്യാർത്ഥിക്ക് 18 വയസുമായിരുന്നു പ്രായം. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയുമായാണ് യുവതി ബന്ധം സ്ഥാപിച്ചത്. നിയമപരമായ കാരണങ്ങളാൽ വിദ്യാർത്ഥിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. 2017ലാണ് എലനോർ കാരി ബാപ്റ്റിസ്റ്റ് ഗ്രാമർ സ്കൂളിൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചത്. 12-ാം ക്ലാസ് വിദ്യാർഥികൾക്ക് ബയോളജിയും കെമിസ്ട്രിയുമായിരുന്നു ഇവർ പഠിപ്പിച്ചിരുന്നത്. കോവിഡ് ലോക്ക്ഡൗൺ സമയത്ത്, എലനോറും 12-ാം ക്ലാസ് വിദ്യാർഥിയും ഓൺലൈനിൽ സംസാരിക്കാൻ തുടങ്ങി.

2020ൽ, 17 വയസ്സുള്ള വിദ്യാർത്ഥിക്ക് ലോക്ക്ഡൗൺ കാരണം പഠനത്തിൽ കൂടുതൽ സഹായം ആവശ്യമായിരുന്നു. ഇതോടെ ഇരുവരും ദിവസവും സംസാരിക്കാൻ തുടങ്ങി. എലനോർ വിദ്യാർത്ഥിക്ക് 35,000 സന്ദേശങ്ങൾ അയച്ചതായി വിഐടി കണ്ടെത്തി. വിദ്യാർത്ഥി ബിരുദം നേടിയ ശേഷം ഇരുവരും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. ഇരുവരും തമ്മിൽ ഒരു വർഷത്തോളം ഇത്തരത്തിൽ ബന്ധം പുലർത്തിയിരുന്നതായി വിഐടി പ്രസ്താവനയിൽ പറയുന്നു.

വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധം സ്ഥാപിച്ചത് അനുചിതമാണെന്ന് എലനോർ സമ്മതിച്ചു. വിദ്യാർത്ഥി സ്കൂളിൽ പഠിക്കുമ്പോൾ ലൈംഗിക ബന്ധം ഉണ്ടായിരുന്നില്ല. ആശയവിനിമയം അവസാനിപ്പിക്കണമെന്ന് വിദ്യാർത്ഥിയോട് എലനോർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബന്ധം പൂർണ്ണമായും പരസ്പര സമ്മതത്തോടെയായിരുന്നു. ഈ സമയത്ത് താൻ വളരെ ഏകാകിയായിരുന്നെന്നും സ്വവർഗ്ഗാനുരാഗിയാണെന്ന് വെളിപ്പെടുത്തിയിരുന്നില്ലെന്നും എലനോർ പറഞ്ഞു.

2023ൽ കാരി ബാപ്റ്റിസ്റ്റ് ഗ്രാമർ സ്കൂൾ ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞതിനെ തുടർന്ന് എലനോറിനെ സസ്പെൻഡ് ചെയ്തു. സ്കൂളിൽ നിന്ന് പിരിച്ചുവിട്ട ശേഷം എലനോർ സൈക്കോളജിയിൽ കരിയർ ആരംഭിച്ചു. അധ്യാപനത്തിലേക്ക് മടങ്ങാൻ താൽപ്പര്യമില്ലെന്നും എലനോർ പറഞ്ഞു. എലനോറിന്റെ റജിസ്ട്രേഷൻ റദ്ദാക്കാനും ദീർഘകാലത്തേക്ക് അധ്യാപനത്തിൽ നിന്ന് വിലക്കാനും വിഐടി പാനൽ തീരുമാനിച്ചു. വിലക്കിന്റെ കാലാവധി പിന്നീട് അറിയിക്കും.

Leave a Reply

Your email address will not be published. Required fields are marked *