Your Image Description Your Image Description

ഐപിഎല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ ആവേശപോരാട്ടത്തില്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. ലഖ്‌നൗ ഉയര്‍ത്തിയ വിജയലക്ഷ്യം 19.3 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ മൂന്ന് പന്തുകള്‍ ശേഷിക്കെ ഡല്‍ഹി മറികടക്കുകയായിരുന്നു.

മത്സരത്തിൽ നിര്‍ണായക ഇന്നിങ്‌സ് പുറത്തെടുത്ത് വിജയം സമ്മാനിച്ച അശുതോഷ് ഇപ്പോള്‍ തന്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ്. സിക്‌സടിച്ച് മത്സരം വിജയിപ്പിക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നെന്നാണ് അശുതോഷ് മത്സരശേഷം പറഞ്ഞത്.

‘സമ്മര്‍ദ്ദഘട്ടത്തിൽ ഞാന്‍ വളരെ ശാന്തനായിരുന്നു. മോഹിത് ശർമ ഒരു സിംഗിള്‍ എടുത്താല്‍ ഞാന്‍ സിക്സര്‍ അടിച്ച് കളി അവസാനിപ്പിക്കുമെന്ന് സ്വയം പറഞ്ഞിരുന്നു. എന്റെ കഴിവില്‍ എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടായിരുന്നു. എന്റെ കഠിനാധ്വാനത്തിന് ഫലം ലഭിക്കുകയും ചെയ്തു‘, അശുതോഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *