Your Image Description Your Image Description

മലങ്കര സഭയുടെ ലോകമെമ്പാടുമുള്ള പള്ളികളിൽ പൊതുയോഗവും പുതിയ ഭരണ സമിതികളെയും തെരെഞ്ഞെടുക്കുകയാണ് , മാർച്ച് 31 ആം തീയതിയ്ക്ക് മുൻപ് തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കി ഏപ്രിൽ ഒന്നാം തീയതി പുതിയ ഭരണ സമിതി ചുമതലയേൽക്കണം.

ഒട്ടുമിക്ക പള്ളികളിലും പൊതുയോഗം കൂടി ഭരണ സമിതികളെ തെരഞ്ഞെടുത്തു കഴിഞ്ഞു . ചുരുക്കം ചില പള്ളികളിൽ മാത്രം അടുത്ത ഞായറാഴ്ച നടക്കും , പള്ളികളിൽ പൊതുയോഗം കൂടി ഭാരവാഹികളെ തെരഞ്ഞെടുത്താൽ മാത്രം പോരാ , അതിന് അംഗീകാരം നൽകേണ്ടത് ഭദ്രാസന മെത്രാപ്പോലീത്തയാണ് .

തെരഞ്ഞെടുത്ത ഭാരവാഹികളുടെ ലിസ്റ്റ് വികാരിയുടെ ഒപ്പും സീലും വച്ച് ഭദ്രാസന ഓഫീസിലെത്തിക്കണം , ഭദ്രാസന മെത്രാപ്പോലീത്ത അത് പരിശോധിച്ച് അംഗീകാരം നൽകി തിരികെ പള്ളികളിലേക്ക് അയച്ചു കൊടുക്കും . മെത്രാപ്പോലീത്തയുടെ അംഗീകാരം കിട്ടിയിട്ടേ ആ വിവരം പള്ളിയിൽ പ്രസിദ്ധപ്പെടുത്തുകയും ഔദ്യോഗികമായി ചുമതലയേൽക്കാനും പറ്റൂ .

ഇപ്പോൾ നടന്ന തെരഞ്ഞെടുപ്പുകളിൽ കണ്ടുവരുന്നത് സ്ത്രീകളുടെയും യുവാക്കളുടെയും പങ്കാളിത്തം കൂടിക്കൂടി വരുന്നതായിട്ടാണ് . പണ്ടൊക്കെ പൊതുയോഗങ്ങളിൽ പോലും സ്ത്രീകൾ പങ്കെടുക്കില്ലായിരുന്നു, ഇപ്പോൾ ചില പള്ളിയിൽ പുരുഷന്മാരെക്കാളും സ്ത്രീകളാണ് പൊതുയോഗത്തിൽ കൂടുതൽ ഹാജർ നില .

അവരൊക്കെ ഭരണ സമിതികളിലും മത്സരിച്ചു ജയിക്കുന്നു , അപൂർവ്വം പള്ളികളിലെ സ്ത്രീകൾ ഭരണ സമിതിയിൽ ഇല്ലാതെയുള്ളു . ഇപ്പോൾ പഴയതിൽ നിന്നും വ്യത്യസ്തമായി പല പള്ളികളിലും ട്രസ്റ്റിയും സെക്രട്ടറിയും സ്ത്രീകളാകുന്നു . അതും വാശിയേറിയ തെരഞ്ഞെടുപ്പിലൂടെ .

കുവൈറ്റ് സെൻതോമസ് ഓർത്തഡോൿസ്‌ പള്ളിയിലെ ട്രസ്റ്റി ദീന സന്തോഷാണ് . ആദ്യമായിട്ടാണ് ഒരു സ്ത്രീ ആ പള്ളിയിൽ ട്രസ്റ്റിയാകുന്നത്. പൊതുയോഗം ഐക്യകണ്ടേനേയാണ് ട്രസ്റ്റി സ്ഥാനത്തേയ്ക്ക് ദീനയെ തെരഞ്ഞെടുത്തത് .

കുവൈറ്റിലെ ഒരു പ്രശസ്ത ഹോസ്പിറ്റലിലെ നഴ്സിംഗ് സൂപ്രണ്ടായ ദീന സന്തോഷ് മൂവാറ്റുപുഴ സെന്റ് തോമസ് കത്തീഡ്രലിലെ കൊല്ലംപറമ്പിൽ കുടുംബാംഗമാണ് , എന്നാൽ മലബാർ ഭദ്രാസനത്തിലെ ചുങ്കത്തറ പള്ളിയിൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത് ആന്റോ സുജയാണ് . വാശിയേറിയ തെരഞ്ഞെടുപ്പായിരുന്നു , രണ്ടു പാനലിലായി നടന്ന മത്സരത്തിൽ സെക്രട്ടറിക്ക് വോട്ട് തുല്യം തുല്യം വന്നു ,

അതിന് ശേഷം നറുക്കിട്ടപ്പോൾ ആന്റോ സുജയെ ഭാഗ്യം തുണച്ചു . ഇവിടെ നേരത്തെയൊക്കെ പൊതുയോഗം കൂടുമ്പോൾ അംഗംങ്ങളുടെ പങ്കാളിത്തം കുറവായിരുന്നു , എന്നാലിത്തവണ 90 പേര് പങ്കെടുത്തു .

90 പേരിൽ 45 വോട്ട് വീതം രണ്ടുപേർക്കും ലഭിച്ചു . ഗവർമെന്റ് ഹൈസ്കൂളിലെ റിട്ടയേഡ് ഹെഡ്മാസ്റ്റർ ആണ് ആന്റോ സുജ , കേരള ബാങ്ക് സീനിയർ മാനേജർ ഷിബു ജോർജ്ജിന്റെ ഭാര്യയാണ് . റിട്ട അധ്യാപകൻ റെജി ഫിലിപ്പാണ് ട്രസ്റ്റി .

ഇതുപോലെ പള്ളിയിൽ സ്ത്രീകൾ വന്നു കുർബാനയിൽ പങ്കുകൊണ്ടിട്ട് തിരികെപോകുന്ന പഴയ നിലപാടൊക്കെ മാറ്റി പള്ളിയിലെ ദൈനംദിന പ്രവർത്തനങ്ങളിലൊക്കെ പങ്കുകൊള്ളണം .മാത്രമല്ല ഭദ്രാസന കൗണ്സിലിലേയ്ക്കും സഭാ മാനേജിങ് കമ്മിറ്റിയിലുമൊക്കെ തെരഞ്ഞെടുക്കപ്പെടണം .

ഭദ്രാസന കൗൺസിലിലേയ്ക്കും സഭാ മാനേജിങ് കമ്മിറ്റിയിലുമൊക്കെ വാശിയേറിയ മത്സരമായിരിക്കും . ആ മത്സരത്തിൽ പങ്കാളികളായി തന്നെ ജയിച്ചു കേറിവരണം . അതുപോലെ ഭദ്രാസന സെക്രട്ടറി സ്ഥാനത്തേയ്ക്കും അല്മായർ വരണം .

എല്ലാ ഭദ്രാസനങ്ങളിലും വൈദീകരാണ് സെക്രട്ടറിമാർ , വൈദീകർ അവരുടെ കുത്തകയായി മാറ്റിയിരിക്കുകയാണ് . അതൊരു അലിഖിത നിയമായിട്ടാണ് എല്ലാവരും കാണുന്നത് . പക്ഷെ അങ്ങനെയല്ല , അല്മായർക്കും സെക്രട്ടറിയാകാം . അല്മായരും ആ സ്ഥാനത്തേയ്ക്കൊക്കെ യോഗ്യരാണ് . ഏതായാലും സ്ത്രീകളുടെ ഈ പങ്കാളിത്തം നല്ലയൊരു തുടക്കമാണ് .

Leave a Reply

Your email address will not be published. Required fields are marked *