Your Image Description Your Image Description

കൈ നനയാതെ മീൻ പിടിച്ച രാഷ്ട്രീയക്കാരനാണ് രാജീവ് ചന്ദ്രശേഖർ. രാഷ്ട്രീയക്കാരൻ എന്ന് മാത്രം വിളിച്ചാൽ പോരാ ഒരു വൻ കോർപ്പറേറ്റ് കൂടിയാണ് അദ്ദേഹം. രാഷ്ട്രീയ മുഖത്തുനിന്നോ സമര സന്നാഹങ്ങളിൽ നിന്നോ ഒരു പ്രസ്ഥാനത്തിന്റെ മുന്നണിയിലേക്ക് വന്ന ആളല്ല എങ്കിലും ഒരു കോർപ്പറേറ്റ് മുതലാളി എന്ന നിലയിൽ ബിസിനസിന്റെ ഗൂഢ തന്ത്രങ്ങൾ ഒക്കെ രാജീവിന് മനപാഠമാണെന്ന് അനുമാനിക്കാം. അതുകൊണ്ടുതന്നെ രാഷ്ട്രീയക്കാരുടെ കുടിലതയെക്കാളും ഉയർന്നുനിൽക്കുന്നത് ബിസിനസ്സുകാരന്റെ ദീർഘവീക്ഷണവും കൂറ ബുദ്ധിയും കേരളത്തിലെ ബിജെപി പ്രസ്ഥാനത്തിന്റെ അടിവേരുകളിൽ രാജീവ് ചന്ദ്രശേഖർ തളിക്കുമെന്ന കാര്യം ഉറപ്പാണ്. പക്ഷേ സുരേന്ദ്രനും ശോഭ സുരേന്ദ്രനും ഞങ്ങൾക്ക് ഇതൊന്നും പ്രശ്നമല്ല എന്നും പാർട്ടി പറയുന്നത് എന്തും തലകുലുക്കി അനുസരിക്കും എന്നും പറയുന്നുണ്ടെങ്കിലും മുഖം സത്യങ്ങൾ വിളിച്ചു പറയുന്നുണ്ട്. ആകെ നാറി നാണംകെട്ട് വെളുത്ത് വിളറിയ ആ മുഖങ്ങളിൽ കയ്യിൽ നിന്ന് പോയ അധികാരത്തിന്റെ എല്ലാ ജാള്യതയും ഉണ്ട് എന്നത് ആർക്കും ഈ നിസംശയം മനസ്സിലാകും. ഏറ്റവും ശക്തരായ ഒരു ചാനലിന്റെ അമരക്കാരനെ മറ്റ് പല സുപ്രധാന ചാനലുകളിലും പിടിപാടുള്ള അതി ശക്തനായ രാജീവ് ചന്ദ്രശേഖറിനെ ബിജെപി വിലയ്ക്കെടുത്തു എന്ന് പറയുമ്പോഴും അതൊന്നുമല്ല ഇന്ത്യയുടെ പൊതുമേഖലാ സ്ഥാപനങ്ങളെ പോലും നിഷ്കളോളം കോർപ്പറേറ്റുകൾക്ക് വിറ്റുതു തുലയ്ക്കുന്ന മോദി സർക്കാർ ഒടുവിൽ സ്വന്തം പാർട്ടിയെ തന്നെ ഒരു കോർപ്പറേറ്റ്നു മുന്നിൽ അടിയറവ് വച്ചു എന്ന് വേണം പറയാൻ. ഇന്ന് രാജീവ് ചന്ദ്രശേഖറിനെ കേരളത്തിലെ ബിജെപി പ്രസ്ഥാനത്തിന്റെ തലതൊട്ടപ്പനായി നിയമിക്കുമ്പോൾ കേരളം കാണാനിരിക്കുന്നത് ബിജെപിയുടെ പുതിയ രാഷ്ട്രീയ തന്ത്രങ്ങൾ ആണ് എന്ന് പല ഭാഗങ്ങളിൽ നിന്നും വിലയിരുത്തൽ ഉണ്ടാകുമ്പോഴും ഇടതുപക്ഷവും കോൺഗ്രസ് നേതൃത്വവും കോൺഗ്രസിന് ഒരു താമര പോലും കേരളത്തിൽ വിരിയിക്കാൻ ഇനി ആരു വന്നാലും കഴിയില്ല എന്ന ഉറച്ച നിലപാട് തന്നെയാണ്.മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കു പിന്നാലെ അവസാന നിമിഷവും സസ്പെൻസ് നിലനിർത്തിയാണു ദേശീയ നേതൃത്വത്തിന്റെ അപ്രതീക്ഷിത നോമിനിയായി രാജീവ് ചന്ദ്രശേഖർ പ്രസിഡന്റാകുന്നത്. സംസ്ഥാന ബിജെപി അദ്ധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കേരളത്തിന്റെ സംഘടന തിരഞ്ഞെടുപ്പ് ചുമതലയുള്ള പ്രഹ്ളാദ് ജോഷിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം പ്രകാശ് ജാവദേക്കർ മുന്നോട്ടുവയ്ക്കുകയായിരുന്നു. ഇന്ന് തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കൗൺസിലിൽ രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അദ്ധ്യക്ഷനായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.കേരളത്തിന്റെ പ്രഭാരിയായ പ്രകാശ് ജാവഡേക്കർ ഇന്നലെ ചേർന്ന കോർകമ്മിറ്റി യോഗത്തിലാണ് കേന്ദ്രനേതൃത്വത്തിന്റെ നോമിനി രാജീവ് ചന്ദ്രശേഖർ ആണെന്ന് അറിയിച്ചത്. രാവിലെ 11ന് കോർകമ്മിറ്റി യോഗം ആരംഭിച്ചപ്പോഴും എംടി.രമേശിനും ശോഭ സുരേന്ദ്രനും സാധ്യതകൾ കൽപിച്ചും കെ.സുരേന്ദ്രൻ തുടരുമെന്നും ഉള്ള ചർച്ചകളാണു നിറഞ്ഞത്. യോഗത്തിനു തൊട്ടുമുൻപ് പ്രകാശ് ജാവഡേക്കറും സഹപ്രഭാരി അപരാജിതാ സാരംഗിയും നേതാക്കളെ പ്രത്യേകം കാണുന്നതിനു താൽപര്യമറിയിച്ചു. ഓരോരുത്തരോടും രാജീവ് ചന്ദ്രശേഖറിനെക്കുറിച്ചുള്ള അഭിപ്രായവും അദ്ദേഹം നേതൃത്വത്തിലേക്ക് വന്നാലുണ്ടാകുന്ന മാറ്റത്തെക്കുറിച്ചും സംസാരിച്ചു. അതിനു ശേഷമായിരുന്നു കോർകമ്മിറ്റി യോഗത്തിലെ പ്രഖ്യാപനം. കേരള നേതൃത്വത്തിനു രാജീവിന്റെ വരവ് അപ്രതീക്ഷിതമാണ്. സംസ്ഥാന നേതാക്കളിൽനിന്ന് ഒരാളെ തീരുമാനിച്ചാൽ ഇവിടെയുള്ള ഗ്രൂപ്പ് തർക്കം തുടരുമെന്നും പുതിയ നേതാവു വേണമെന്നും കേരളത്തിന്റെ സംഘടനാ തിരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന ദേശീയ ജനറൽ സെക്രട്ടറി റിപ്പോർട്ട് നൽകിയിരുന്നു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ, പലതട്ടുകളിലായി നിൽക്കുന്ന സംസ്ഥാന നേതൃത്വത്തെ വിശ്വാസത്തിലെടുത്തു മാറ്റു തെളിയിക്കുകയാണ് രാജീവിനു മുന്നിലെ വെല്ലുവിളി. 5 വർഷ കാലാവധി പിന്നിട്ടെങ്കിലും തിരഞ്ഞെടുപ്പുകൾ മുന്നിലുള്ളതിനാൽ തുടരാൻ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷയിലായിരുന്നു കെ.സുരേന്ദ്രൻ.കഴിഞ്ഞതവണ സുരേന്ദ്രനൊപ്പം പരിഗണിക്കപ്പെട്ടതിനാൽ ഇക്കുറി തന്റെ ഊഴമെന്ന ഉറപ്പിലായിരുന്നു എം.ടി.രമേശ്. പക്ഷേ വി.മുരളീധരൻപി.കെ.കൃഷ്ണദാസ് പക്ഷങ്ങളുടെ കണക്കുകൂട്ടലുകൾ ഒരുമിച്ചു പൊലിഞ്ഞു. വനിതാ പ്രാതിനിധ്യം കൂട്ടാനുള്ള തീരുമാനം നറുക്കാകുമെന്ന ശോഭ സുരേന്ദ്രന്റെ പ്രതീക്ഷയും പാളി. ഈ 3 പേരെയും പരിഗണിച്ചെങ്കിലും ആരു വന്നാലും ഗ്രൂപ്പു പോരിന് അയവുണ്ടാകില്ലെന്ന റിപ്പോർട്ടാണു കേന്ദ്രനേതൃത്വത്തിനു ലഭിച്ചത്.കേന്ദ്രനിർദേശം അംഗീകരിക്കുമ്പോൾത്തന്നെ തഴയപ്പട്ടവരുടെ മുഖം മ്ലാനമാണ്. അതേസമയം, സുരേന്ദ്രൻ തുടർന്നില്ല എന്നതു കൃഷ്ണദാസ് പക്ഷത്തിനും ആ പക്ഷത്തുനിന്ന് ഒരാൾ വന്നില്ലെന്നതും ശോഭ പരിഗണിക്കപ്പെട്ടില്ലെന്നതും മുരളീധരൻസുരേന്ദ്രൻ വിഭാഗത്തിനും ആശ്വാസകരമാണ്. തഴയപ്പെട്ട രണ്ടു വിഭാഗങ്ങളുടെയും മനോഭാവം പുതിയ നേതൃത്വത്തിനും പ്രധാനമാണ്.

Leave a Reply

Your email address will not be published. Required fields are marked *