Your Image Description Your Image Description

ഇടുക്കി: തൊടുപുഴയിൽ നി​രോ​ധി​ത ല​ഹ​രി ഉ​ൽ​പ​ന്ന​ങ്ങ​ളുമായി ഒരാൾ പോലീസിന്റെ പിടിയിൽ. വീ​ട്ടി​ലെ ചാ​യ്​​പി​ൽ നാ​ല്​ ചാ​ക്കു​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന പുകയില ഉൽപ്പന്നങ്ങളാണ് പൊലീസ് കണ്ടെടുത്തത്. ഹാ​ൻ​സ്, കൂ​ൾ എ​ന്നീ ല​ഹ​രി ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ 2000 പാ​ക്ക​റ്റു​ക​ളാ​ണ്​ പി​ടി​കൂ​ടി​യ​ത്. വി​ത​ര​ണ​ക്കാ​ര​നാ​യ തൊ​ടു​പു​ഴ കു​ന്നം സ്വ​ദേ​ശി ക​ട​പ്ലാ​യ്ക്ക​ൽ റ​ഹീ​മാ​ണ്​ (45) പി​ടി​യി​ലാ​യ​ത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി നാട്ടിൽ പുകയില കച്ചവടം നടത്തിയതായി തെളിഞ്ഞു.

പെ​രു​മ്പാ​വൂ​രി​ൽ​നി​ന്ന്​ എ​ത്തി​ക്കു​ന്ന പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വീ​ട്ടി​ൽ സൂ​ക്ഷി​ക്കുകയും ആവശ്യക്കാർക്ക് കച്ചവടം നടത്തുകയും ചെയ്യും. തൊ​ടു​പു​ഴ​യി​ലെ ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ​ക്കാണ് പ്രധാനമായും പുകയില വിൽക്കുന്നത്. തൊ​ടു​പു​ഴ എ​സ്.​ഐ എ​ൻ.​എ​സ്. റോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ബേ​ഷ​ന​റി എ​സ്.​ഐ രാ​ഹു​ൽ ച​ന്ദ്ര​ൻ, സി.​പി.​ഒ​മാ​രാ​യ എ.​സി. രാ​ജേ​ഷ്, സി.​പി. ഡാ​ലു, സു​ധീ​ഷ്, അ​നു​മോ​ൾ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്​ ല​ഹ​രി​വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി​യ​ത്. സംഭവത്തെ തുടർന്ന് ജില്ലയിൽ പൊലീസ് പരിശോധന ശക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *