Your Image Description Your Image Description

മണിമുറ്റത്താവണി പന്തൽ ആകെ തകർന്ന് തരിപ്പണമായി. പട്ടിണി കിടന്നു സമരം ചെയ്യുന്ന തൊഴിലാളികൾക്കിടയിൽ വന്ന് മണിമുറ്റത്താവണി പന്തലും പാടി സുരേഷ് ഗോപി ഒരു പോക്ക് അങ്ങ് പോയി. ഹിന്ദിയിലും ഇംഗ്ലീഷിലും മലയാളത്തിലും ഒക്കെ ഘോരഘോരം പ്രസംഗിച്ചത് മാത്രമാണ് സുരേഷ് ബാക്കിയായത്. ആശ മാർ സുരേഷ് ഗോപിയെ നിഷ്ക്കരുണം തള്ളി കളഞ്ഞു. എന്തൊക്കെയായിരുന്നു ആശാന്മാരുടെ സമരപ്പന്തലിൽ രാത്രി എന്നില്ല പകരം ഇല്ല ഓടിവരുന്നു നൃത്തം ചെയ്യുന്നു പാട്ടുപാടുന്നു പ്രസംഗിക്കുന്നു കൈ കൊടുക്കുന്നു അടുത്ത ഫ്ലൈറ്റിന് കേന്ദ്രത്തിലേക്ക് പോകുന്നു അവിടെനിന്ന് കത്തുകൊണ്ടുവരുന്നു ഇപ്പോൾ എല്ലാം ശുഭം. ആശ മാർ ക്ഷണിച്ചിട്ടാണ് സമരപ്പന്തലിലേക്ക് പോയതെന്നുള്ള സുരേഷ് ഗോപിയുടെ വാദമാണ് ഇപ്പോൾ ആശാത്തൊഴിലാളിമാരുടെ സമരത്തിന് നേതൃത്വം നൽകുന്ന മിനി തന്നെ തള്ളിക്കളഞ്ഞത്. പല രാഷ്ട്രീയ പാർട്ടികളിൽ വിശ്വസിക്കുന്ന ആശമാർ അവിടെ സമരമനുഷ്ഠിക്കുന്നുണ്ട് എന്നും അവരുടെ ഭാഗത്തുനിന്ന് ആരോടെങ്കിലും ക്ഷണിച്ചിട്ടുണ്ടോ എന്ന് അറിയില്ല എന്നും അതിന്റെ ഭാഗമായി പല രാഷ്ട്രീയ പാർട്ടികളും വന്നു പോകുന്നുണ്ട് എന്ന് മിനി പറഞ്ഞു. ഒപ്പം ഇടതുപക്ഷ പ്രസ്ഥാനത്തിൽ വിശ്വസിക്കുന്ന തൊഴിലാളികളുടെ നേതാക്കന്മാർ എന്തുകൊണ്ട് അവിടെ വരുന്നില്ല എന്നൊരു മറു ചോദ്യമാണ് മിനി എറിഞ്ഞത്. എല്ലാ പാർട്ടിയിലും ഉണ്ടാവുമല്ലോ കയ്യാലപ്പുറത്തെ തേങ്ങ പോലെ ഇടത്തോട്ടും വലത്തോട്ടും ഒക്കെ ചാടാൻ തയ്യാറായി നിൽക്കുന്ന വ്യക്തമായ രാഷ്ട്രീയമൊന്നും പറയാനില്ലാത്ത ആൾക്കാർ. അവരെ കൂടെ കൂട്ടിയിട്ട് ഇടതുപക്ഷ പ്രസ്ഥാനത്തിൽ വിശ്വസിക്കുന്നവർ ആണെന്നും അവരുടെ നേതാക്കന്മാർ ഇവിടെ വരുന്നില്ല എന്നും പറഞ്ഞിട്ട് എന്ത് കാര്യമുണ്ട്. ഇനി സുരേഷ് ഗോപി പറയുന്നതാണ് ശരിയെങ്കിൽ എന്തുകൊണ്ട് ഒരു ബിജെപി നേതാവിന് മാത്രം കൃത്യമായ ക്ഷണം ഉണ്ടായി എന്ന കാര്യത്തിന് ആശമാര്‍ ഉത്തരം പറയണം. പിണറായി സർക്കാരിനെതിരെ സമരം ചെയ്യുമ്പോൾ അതും ഇല്ലാത്ത ഒരു കാര്യത്തിന് വേണ്ടി ആ രാഷ്ട്രീയ പാർട്ടിയിലെ നേതാക്കൾ വന്ന് ഐക്യദാർഢ്യം പ്രഖ്യാപിച്ചില്ല എന്ന പരാതി പോലും ന്യായമുള്ളതല്ല. കേന്ദ്രം കൊടുക്കാനുള്ള തുക അനുവദിച്ചു നൽകാതെ സംസ്ഥാന സർക്കാരിനെ കുറ്റം പറയുമ്പോൾ കുറച്ച് ആശ മാർ അത് കണ്ണുമടച്ച് വിശ്വസിക്കുന്നു, സംസ്ഥാനം കഴിയുന്നതൊക്കെ കൊടുത്തിട്ടും ഇനിയും സാമ്പത്തിക സ്ഥിതി നന്നാവുമ്പോൾ കൂടുതൽ ആനുകൂല്യങ്ങൾക്കായി ആദ്യം ആശ മാരെ പരിഗണിക്കാമെന്ന് ഉറപ്പുനൽകിട്ടും ചർച്ചയ്ക്ക് പലവട്ടം വിളിച്ചിട്ടും സമരത്തിൽ നിന്ന് പിന്മാറാതെ ശക്തമായ സമരപരിപാടികളുമായി ആശമാർ മുന്നോട്ടുപോകുന്നു . കേരള സംസ്ഥാനം മാത്രമല്ലല്ലോ കേന്ദ്രസർക്കാരും ഒരു ചർച്ചയ്ക്കും ആനുകൂല്യങ്ങൾ വർധിപ്പിക്കാനും തയ്യാറാകേണ്ടതല്ലേ പക്ഷേ കേന്ദ്രത്തിനോട് അത് ആവശ്യപ്പെടാനും സമരം ചെയ്യാനോ ആശമാർ തയ്യാറുമല്ല, ഇതിനിടയിൽ സുരേഷ് ഗോപി മാത്രം ക്ഷണിക്കപ്പെട്ട അതിഥിയായി ആശമാരുടെ സമരപ്പന്തലിൽ എത്തുന്നു, സുരേഷ് ഗോപി പറയുന്നതൊക്കെ ആശ മാർക്ക് വേദവാക്യമാകുന്നു. ഇതിൽ നിന്നൊക്കെ കേരളത്തിലെ മറ്റു ജനങ്ങൾ എന്താണ് മനസ്സിലാക്കേണ്ടത്? ഇതൊക്കെ കൊണ്ടാണ് ആശമാരുടെ സമരം ആസൂത്രിതമാണെന്നും അതിനു പിന്നിൽ വ്യക്തമായ രാഷ്ട്രീയവും ശക്തമായ പിൻബലവും ഉണ്ട് എന്നും വാദിക്കപ്പെടുന്നതിന്റെ കാരണം. എന്നാലും അവസാന നിമിഷം സുരേഷ് ഗോപിയെ തള്ളിപ്പറഞ്ഞത് മോശമായിപ്പോയി. അടുത്തകാലത്തായി സുരേഷ് ഗോപി എവിടെ തൊട്ടാലും പ്രശ്നമാണ്. അത് മസ്ജിദിൽ പോയി ഉസ്താദിന്റെ കൂടെ നോമ്പു കഞ്ഞി കുടിച്ചതുകൊണ്ടോ പള്ളിയിൽ പോയി മാതാവിനെ കിരീടം കൊടുത്തത് കൊണ്ടോ ക്ഷേത്രത്തിൽ പോയി ചുറ്റുവിളക്ക് ചെയ്തതുകൊണ്ടോ മാറുന്നില്ല. അത് മാറണമെങ്കിൽ വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടിയും പറയുന്ന വാക്കുകളും വസ്തുതാപരമായിരിക്കണം. അന്ധമായ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിൽ വിശ്വസിച്ചു കൊണ്ട് വെള്ളിത്തിരയിൽ പറയുന്ന ഡയലോഗുകൾ ഒക്കെ കാണാപ്പാഠം പഠിച്ച് പൊതുജനത്തിനിടയിലേക്ക് രാഷ്ട്രീയ കുപ്പായവും ഇട്ട് ഇറങ്ങുമ്പോൾ സുരേഷ് ഗോപി എന്ന മനുഷ്യത്വം ഉണ്ടായിരുന്ന ഒരു മനുഷ്യന്റെ അധപതനത്തിനാണ് സമൂഹം സാക്ഷിയായത്. ഇനി ഈ വിഷയം വൻ വിവാദം ആകുമ്പോൾ സുരേഷ് ഗോപിയെ ഞങ്ങൾ ക്ഷണിച്ചിരുന്നു എന്നും പറഞ്ഞ് രംഗത്ത് വരാൻ ഒരുപറ്റം ആശമാർ ഉണ്ടാകും. പണത്തിനു മേലെ പരുന്തും പറക്കാതെ ആയത് ഇന്നും ഇന്നലെയും അല്ല പണ്ടും അത് അങ്ങനെ തന്നെയാണ്. ഇതെന്റെ സഹോദരിമാർ ആണെന്നും അവർക്കുവേണ്ടി എന്ത് ത്യാഗവും ചെയ്യുമെന്ന് പറഞ്ഞ് രാഷ്ട്രീയക്കാരന്റെ കപടതയോടെ സുരേഷ് ഗോപിയും വരും. ഇതൊക്കെ നമ്മൾ എത്ര കണ്ടതാ. പക്ഷേ ആശ മാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അണിയറയിൽ നിന്ന് ചരട് വലിക്കുന്ന രാഷ്ട്രീയക്കാരെ പട്ടിണി കിടന്ന് മടുത്തപ്പോൾ അവർ ഓരോരുത്തരെയായി തള്ളിപ്പറഞ്ഞു തുടങ്ങി ഇനി ചെന്നായ്ക്കളുടെ ആട്ടിൻതോൽ അവർ വലിച്ചുകീറും മുന്നേ ഇരുത്തിയവർ തന്നെ സത്യാവസ്ഥ പറഞ്ഞ് ബോധ്യപ്പെടുത്തി അവരെ പിന്തിരിപ്പിക്കുന്നതല്ലേ ഉചിതം

Leave a Reply

Your email address will not be published. Required fields are marked *