Your Image Description Your Image Description

തൃശൂർ : ഗുരുവായൂർ നിയോജക മണ്ഡലത്തിലെ എംഎല്‍എ ആസ്തി വികസന പദ്ധതി, പ്രത്യേക വികസന പദ്ധതി, തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന ബജറ്റ് പ്രവൃത്തികള്‍ തുടങ്ങിയവ സംബന്ധിച്ചുള്ള അവലോകന യോഗം എൻ.കെ അക്ബർ എംഎൽഎയുടെ അധ്യക്ഷതയിൽ നടന്നു. എംഎല്‍എയുടെ വികസന ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തികള്‍ക്ക് സമയബന്ധിതമായി ഭരണാനുമതി നല്‍കുന്നതിലും നടപ്പിലാക്കുന്നതിലും പ്രത്യേക ശ്രദ്ധ വേണമെന്ന് എംഎല്‍എ യോഗത്തിൽ പറഞ്ഞു.

രണ്ടര കോടിയില്‍ നിര്‍മ്മിക്കുന്ന ചേറ്റുവ സ്കൂളിന്റെ നിര്‍മ്മാണം മെയ് മാസത്തോടെ പൂര്‍ത്തീകരിക്കുമെന്നും പുന്നയൂര്‍ ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിനുള്ള പുതിയ കെട്ടിടം, പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ അണ്ടത്തോട് സ്ക്കൂള്‍ നിര്‍മ്മാണം എന്നിവ ഏപ്രില്‍ മാസത്തോടെ പൂര്‍ത്തീകരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പുന്നയൂരിലെ ഒരു കോടി ചെലവില്‍ നിര്‍മ്മിക്കുന്ന കളിസ്ഥലത്തിന്റെ നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തീകരിക്കാനും തദ്ദേശ റോഡ് പുനരുദ്ധാരണ പ്രവൃത്തികള്‍ കാലവര്‍ഷത്തിന് മുമ്പായി പൂര്‍ത്തീകരിക്കുന്നുവെന്ന് ഉറപ്പുവരുത്താനും എംഎല്‍എ നിര്‍ദ്ദേശം നല്‍കി.

ഗുരുവായൂര്‍ നഗരസഭയില്‍ എംഎല്‍എ ഫണ്ട് അനുവദിച്ച റോഡുകളുടെയും എയ്ഡഡ് സ്കൂളുകളുടെ ടോയ്ലറ്റ്, പാചകപ്പുര എന്നിവയുടെ നിര്‍മ്മാണവും, മിനിമാസ്റ്റ് ലൈറ്റുകളുടെ സ്ഥാപനവും സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നുവെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്നും എംഎൽഎ നിര്‍ ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *