Your Image Description Your Image Description

തെലുങ്ക് സിനിമകളിലെ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന നൃത്തച്ചുവടുകൾക്കെതിരെ വിമർശനം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ് തെലങ്കാന വനിത കമ്മീഷനും. ഇത്തരം ഗാനങ്ങളും രംഗങ്ങളും തുടര്‍ന്നാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് തെലങ്കാന സംസ്ഥാന വനിതാ കമ്മീഷൻ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇപ്പോള്‍.തെലങ്കാന സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ ശാരദ നെരെല്ല അടുത്തിടെ പാട്ടുകളെക്കുറിച്ച് ആശങ്ക ഉന്നയിച്ച് ഒരു പത്രക്കുറിപ്പ് പുറത്തിറക്കിയത്.

ചില ഗാനങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന നൃത്തച്ചുവടുകൾ അശ്ലീലവും സ്ത്രീകളെ അപമാനിക്കുന്നതുമാണെന്ന് കമ്മീഷന് നിരവധി പരാതികൾ ലഭിച്ചതായി അവർ പ്രസ്താവനയിൽ അറിയിച്ചു. സിനിമ ഒരു ശക്തമായ മാധ്യമമാണെന്ന് കണക്കിലെടുത്ത് പരാതികൾ ആശങ്ക ഉയർത്തുന്നുണ്ടെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *