Your Image Description Your Image Description

റിയൽമി ബഡ്‌സ് ടി200 ലൈറ്റ് (Realme Buds T200 Lite ) പുറത്തിറങ്ങി. റിയൽമി P3 അൾട്രാ, റിയൽമി P3, റിയൽമി ബഡ്‌സ് എയർ 7 എന്നി ഇയർബഡുകൾക്ക് ശേഷമാണ് റിയൽമി ബഡ്‌സ് ടി200 ലൈറ്റ് ടെക് ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. 52 ഡെസിബൽ വരെ നോയ്‌സ് ക്യാൻസലേഷനും സ്മാർട്ട് അഡാപ്റ്റീവ് ഫീച്ചറുകളും ഇതിൽ ഉണ്ടായിരിക്കും.

റിയൽമി ബഡ്‌സ് ടി200 ലൈറ്റ് റിയൽമി ലിങ്ക് ആപ്ലിക്കേഷനുമായി കണക്ട് ചെയ്യാനാകും. ഇയർഫോണുകൾ ഡ്യൂവൽ ഡിവൈസ് കണക്ഷനെ പിന്തുണയ്ക്കുന്നു. അതായത് ഒരേ സമയം രണ്ട് ഉപകരണങ്ങളുമായി ജോടിയാക്കാനാകും. റിയൽമി ബഡ്‌സ് ടി200 ലൈറ്റിൽ, നോയ്സ് ക്യാൻസലേഷൻ ഓഫ് ചെയ്താൽ ഒറ്റ ചാർജിൽ 48 മണിക്കൂർ വരെ മൊത്തം പ്ലേബാക്ക് സമയം വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു.

നോയ്സ് ക്യാൻസലേഷൻ ഫീച്ചർ ഓണാക്കിയാൽ ഇയർഫോണുകൾ മൊത്തം 26 മണിക്കൂർ വരെ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുമെന്ന് പറയപ്പെടുന്നു. ഇയർഫോണുകൾ ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. കൂടാതെ വെറും 10 മിനിറ്റ് ചാർജിൽ 5 മണിക്കൂർ വരെ പ്ലേബാക്ക് ലഭിക്കും. HiRes സർട്ടിഫിക്കേഷൻ, 12.4 എംഎം ഡീപ് ബാസ് ഡ്രൈവർ, 360 സ്‌പെഷ്യൽ ഓഡിയോ എന്നിങ്ങനെയുള്ള ഫീച്ചറുകളും റിയൽമി ബഡ്‌സ് ടി200 ലൈറ്റിന് ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *