Your Image Description Your Image Description

ആണവ നിയന്ത്രണത്തിൽ സഹകരണം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് യുഎഇ യും ചൈനയും. ഇതിന്റെ ഭാഗമായി പരിസ്ഥിതി മന്ത്രാലയത്തിന്റെ സഹമന്ത്രിയും നാഷണൽ ന്യൂക്ലിയർ സേഫ്റ്റി അതോറിറ്റിയുടെ അഡ്മിനിസ്ട്രേറ്ററുമായ ഡോങ് ബവോട്ടോങ്ങിന്റെ നേതൃത്വത്തിൽ എത്തിയ ഉന്നത തല ചൈനീസ് പ്രതിനിധി സംഘത്തെ ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷന്റെ അബുദാബി ആസ്ഥാനത്ത് സ്വീകരിച്ചു.

ന്യൂക്ലിയർ റെഗുലേഷൻ ബോർഡിന്റെ ചെയർമാൻ അബ്ദുള്ള നാസർ അൽ സുബൈദിയും മുതിർന്ന നേതാക്കളും ചേർന്നാണ് ചൈനീസ് സംഘത്തെ സ്വീകരിച്ചത്.വിജ്ഞാന കൈമാറ്റം, ഗവേഷണ വികസനം, ആണവ സുരക്ഷയിൽ ശേഷി വർദ്ധിപ്പിക്കൽ, ആണവ വ്യാപനം തടയൽ, നൂതന ആണവ സാങ്കേതികവിദ്യകൾക്കായുള്ള നിയന്ത്രണ ചട്ടക്കൂടുകൾ എന്നിവയിലെ സഹകരണം വർദ്ധിപ്പിക്കൽ തുടങ്ങി വിവിധ വിഷയങ്ങളിലൂന്നി ചർച്ചകൾ പുരോഗമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *