Your Image Description Your Image Description

ഐപിഎല്ലിൽ ഹൈദരാബാദിന് എതിരെ 287 റൺസ് വിജയലക്ഷ്യത്തിൽ രാജസ്ഥാൻ ബാറ്റിംഗ് തുടങ്ങി. ഐപിഎൽ ചരിത്രത്തിലെ രണ്ടാമത്തെ മികച്ച ടീം ടോട്ടലാണിത്. കഴിഞ്ഞ സീസണിൽ ഹൈദരാബാദ് തന്നെ നേടിയ 287 ആണ് ഉയർന്ന ടീം ടോട്ടൽ. ഹൈദരാബാദിനായി ഇറങ്ങിയ എല്ലാ ബാറ്റർമാരും തകർപ്പൻ പ്രകടനം കാഴ്ചവച്ചു. 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 286 റൺസ് നേടി.

45 പന്തിലാണ് ഇഷാൻ കിഷൻ സെഞ്ചുറി നേടിയത്. ഇതോടെ ഐപിഎല്ലിൽ ഇഷാന് ആദ്യ സെഞ്ചുറി സ്വന്തമായി. ഇഷാൻ കിഷൻ പുറത്താകാതെ 106 റൺസ് നേടി. 47 പന്തിൽ 11 ഫോറും 6 സിക്സും ഉൾപ്പെടുന്നതാണ് ഇഷാന്റെ സെഞ്ചുറി. 67 റൺസ് എടുത്ത ട്രാവിസ് ഹെഡും തിളങ്ങി. തുഷാർ ദേശ് പാണ്ഡെ മൂന്നും മഹേഷ് തീക്ഷണ രണ്ടും സന്ദീപ് ശർമ്മ ഒരു വിക്കറ്റും നേടി. രാജസ്ഥാന്റെ ബോളർ ആർച്ചർക്ക് നാണക്കേടിന്റെ റെക്കോർഡ്. ഐപിഎല്ലിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ ബൗളറായി രാജസ്ഥാൻ റോയൽസിന്റെ ജോഫ്ര ആർച്ചർ. നാല് ഓവറിൽ ആർച്ചർ വഴങ്ങിയത് 76 റൺസ്. 73 റൺസ് വഴങ്ങിയ മോഹിത് ശർമയുടെ പേരിലായിരുന്നു മുമ്പ് ഈ റെക്കോർഡ്.

നേരത്തേ ടോസ് നേടിയ രാജസ്ഥാന്‍ റോയൽസ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ കൈവിരലിന് പരിക്കറ്റ സഞ്ജു പരിക്ക് പൂര്‍ണമായും ഭേദമാകാത്തതിനാൽ ക്യാപ്റ്റന്‍സിയില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് കൊണ്ട് സഞ്ജുവിന് പകരം ധ്രുവ് ജുറെല്‍ ആണ് രാജസ്ഥാന്‍റെ വിക്കറ്റ് കീപ്പറാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *