Your Image Description Your Image Description

തിരഞ്ഞെടുപ്പ് അടുത്തപ്പോൽ ഏലി മാളത്തിൽ നിന്നും പുറത്തു വരുന്നത് പോലെ ചില തലകൾ പുറത്തു വന്നു തുടങ്ങിയിട്ടുണ്ട്. ഇതുവരെ ഇവരൊക്കെ എവിടെ ആയിരുന്നു എന്നാണു രസകരമായ കാര്യം. കഴിഞ്ഞ ദിവസമാണ് സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോർജ് ആരോഗ്യ മന്ത്രി ജെ പി നദ്ദയുമായി ആശാ മാരുടെ കാര്യം സംസാരിക്കാൻ കൂടിക്കാഴ്ച നടത്താൻ തുടങ്ങിയത്. കുറച്ചു നാളുകളായി തുടങ്ങുന്ന സമരത്തിന് ഒരുഅറുതി വരുത്താനും അവർക്കു വേണ്ടി സംസാരിക്കാനുമായിരുന്നു മന്ത്രി ശ്രമിച്ചത്. എന്നാൽ ഇത്രയും കാലം പ്രശനം തുടരുമ്പോഴെല്ലാം ആശമാരെ കൈവിടുന്നത് സംസ്ഥാന സർക്കാർ ആണെന്ന് ഘോര ഘോരം പ്രസംഗിച്ചു നടന്നിരുന്ന നദ്ദ കറക്റ്റ് സമയത്തു താനെ കാലു മാറുകയും തന്മൂലം വീണ ജോർജിന് മന്ത്രിയെ കാണാനോ സംസാരിക്കാനോ കാര്യങ്ങൾ പരിഹരിക്കാനോ കഴിയാതെ വന്നുവെന്ന് മന്ത്രി വീണ ജോർജ് വ്യക്തമാക്കിയിരുന്നു. ഇതോടു കൂടി ഞാൻ നേരത്തെ ഏലി തന്റെ സമയമായെന്ന് തിരിച്ചറിയുകയും പതിയെ മാളത്തിൽ നിന്നും വരുകയും ചെയ്തിട്ടുണ്ട്.

പിന്നെ ഈ നടന്നതൊക്കെ അങ്ങ് അലക്കി വെളുപ്പിക്കലായിരുന്നു പുള്ളിയുടെ പണി. എലെക്ഷൻ ഒക്കെയല്ലേ വരുന്നത്. ഇങ്ങനെ ഇരുന്നാലെങ്ങനെയാ. അതും ആശമാരുടെ സമരം മാത്രമാണ് ഒരു കച്ചിത്തുരുമ്ബ് എണ്ണുള്ളപ്പോ വെറുതെ ഇരിക്കാൻ പറ്റുമോ? എന്നാലും ഈ സമയത്തു തന്നെ നദ്ദ ചെയ്തത് വല്ലാത്ത ഒരു ചെയ്തായിപ്പോയി. ഇനിയിപ്പോ സത്യം എല്ലാരും അറിയില്ലേ? അപ്പൊ പൈൻ ആകെയുള്ള വഴി എന്താണെന്നു ചിന്തിച്ചാൽ സുരേന്ദ്രന്റെ ചെറിയ ബുദ്ധിയിൽ ഉദിച്ച കാര്യങ്ങളൊക്കെയാണ് ഇനി പറയാൻ പോവുന്നത്.

കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ കൂടിക്കാഴ്ച നിഷേധിച്ചുവെന്ന വീണാ ജോർജിന്റെ ആരോപണം നാടകമാണെന്നും വീണാ ജോർജ് വഞ്ചനയുടെ ആൾരൂപമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞത് ഈ അവസരത്തിലാണ് . ക്യൂബൻ സർക്കാരിന്റെ പ്രതിനിധികളെ കാണാനാണ് സംസ്ഥാനത്തിന്റെ ആരോഗ്യമന്ത്രി ഡൽഹിയിലെത്തിയത്. സംസ്ഥാന ഖജനാവിലെ പണം ഉപയോഗിച്ച് നടത്തിയ അനാവശ്യ യാത്രയായിരുന്നു. അത് മറയ്ക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രി സന്ദർശനം നിഷേധിച്ചുവെന്ന കള്ളപ്രചരണം നടത്തുന്നതെന്നും സുരേന്ദ്രൻ പറയുന്നു .

സുരേന്ദ്രന്റെ അഭിപ്രായത്തിൽ ഇത്തരം നാടകങ്ങൾ വീണാ ജോർജിന് പുത്തരിയല്ലത്രേ . ഇതിനു മുൻപ് കുവൈത്തിലേക്ക് യാത്രാ അനുമതി ലഭിക്കാതെ വിമാനത്താവളത്തിൽനിന്നും തിരിച്ചയച്ചുവെന്ന് പറഞ്ഞ് ബഹളം വച്ചത് മലയാളികൾ മറന്നിട്ടില്ല. വിദേശത്ത് ദുരന്ത മുഖത്ത് കേന്ദ്രസർക്കാരാണ് കാര്യങ്ങൾ ചെയ്യേണ്ടതെന്നിരിക്കെ അധികാര ദുർവിനിയോഗം നടത്താനായിരുന്നു അന്ന് മന്ത്രി ശ്രമിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുൻപേ അനുമതി തേടണമെന്ന് അറിയാത്തയാളല്ല സംസ്ഥാന ആരോഗ്യമന്ത്രി. എന്നിട്ടും കൂടിക്കാഴ്ചയ്ക്കുള്ള കത്ത് വൈകി നൽകിയത് മന്ത്രിയുടെ ഉത്തരവാദിത്തമില്ലായ്മയാണ് കാണിക്കുന്നത്. ആശാവർക്കർമാരുടെ സമരത്തിൽ നിന്നും ശ്രദ്ധതിരിക്കാനാണ് മന്ത്രി ശ്രമിക്കുന്നതെന്ന് വ്യക്തമാനിന്നും സുരേന്ദ്രൻ പറയുകയുണ്ടായി .

സംസ്ഥാന മന്ത്രിയുടെ അലംഭാവത്തെ തുറന്നു കാണിക്കേണ്ട പ്രതിപക്ഷമായ കോൺഗ്രസ് അവരെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. എന്നാൽ അടുത്ത ആഴ്ച വീണയെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ച ജെ.പി. നഡ്ഡ പക്വമായ നിലപാടാണ് സ്വീകരിച്ചതെന്നാണ് സുരേന്ദ്രന്റെ പക്ഷം.
പക്ഷെ ഞങ്ങൾക്ക് തോന്നുന്നത് അതൊരു ധാർഷ്ട്യമായിട്ടാണ്. നിനക്ക് തോന്നുമ്പോഴാണ്, എനിക്ക് തോന്നുമ്പോഴാണ് നമ്മൾ കാണേണ്ടത് എന്ന് പറയാതെ പറയും പോലെ.

ആശാ വർക്കർമാരുടെ സമരത്തെ അവഗണിക്കുകയാണ് വീണാ ജോർജും സർക്കാരും ചെയ്യുന്നത്. സമരക്കാരുമായുള്ള ചർച്ചയിൽ ഒട്ടും വിട്ടുവീഴ്ച ചെയ്യാത്ത ആരോഗ്യമന്ത്രി സംസ്ഥാനത്തിനു നാണക്കേടാണ്. സംസ്ഥാന വിഷയമാണ് ആരോഗ്യം എന്നിരിക്കെ ആശാവർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ കർത്തവ്യമാണ്. ആശാവർക്കർമാരുടെ ഇൻസെന്റീവ് വർധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി പാർലമെന്റിൽ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ സമരക്കാരുടെ ആവശ്യം പരിഗണിക്കാതെ കേന്ദ്രത്തിനെ പഴിചാരാനുള്ള ശ്രമങ്ങൾ അനുവദിക്കില്ലെന്നും സുരേന്ദ്രൻ പറയുകയുണ്ടായി .

സത്യം പറഞ്ഞാൽ അതല്ല കാര്യങ്ങൾ. ഇത്രയും കാലം സർക്കാരിനെ കുറ്റം പറഞ്ഞു നടന്നു. അത് രക്ഷയില്ല കേന്ദ്രം തന്നെയാണ് കുറ്റക്കാർ എന്നായപ്പോൾ അതിനെ കവച്ചു വയ്ക്കാൻ ഇങ്ങനെ എന്തേലും ചെയ്യണം. ശെരിക്കും പറഞ്ഞാൽ ജനങ്ങളുടെ കാര്യം ചർച്ച ചെയ്യാൻ പോയ ഒരു സംസ്ഥാന മന്ത്രിയെ കാണാൻ സൗകര്യമില്ലെന്നു പറഞ്ഞ ഈ നദ്ദയെ പോലെയൊക്കെ ഉളവന്മാരെ ജയിപ്പിച്ചു വിറ്റ ജനങ്ങൾക്ക് ഇതിലും വലുതെന്തോ വരാൻ ഇരുന്നത്. അതിങ്ങനെ പോയി എന്ന് കരുതിയാൽ മതി.

Leave a Reply

Your email address will not be published. Required fields are marked *