Your Image Description Your Image Description

ഒമാനിൽ മുഴുവന്‍ വാണിജ്യ സ്ഥാപനങ്ങളിലും ഇലക്ട്രോണിക് പേയ്‌മെന്റ് സൗകര്യം ഉറപ്പുവരുത്തണമെന്ന് വാണിജ്യ, വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. ഫോണ്‍ നമ്പറുകള്‍ വഴി ബാങ്ക് ട്രാന്‍സ്ഫറുകള്‍ ആവശ്യപ്പെടുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

ക്രയവിക്രയങ്ങള്‍, കസ്റ്റമര്‍ സര്‍വീസ് മാനേജ്‌മെന്റ്, ഫിനാന്‍ഷ്യല്‍ എന്നിവ ത്വരിതപ്പെടുത്തുക, പണമിടപാടിലെ സുരക്ഷാ അപകട സാധ്യതകള്‍ കുറയ്ക്കുക, സമഗ്രമായ ഡിജിറ്റല്‍ പരിവര്‍ത്തനം സാധ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളിലാണ് ഇ-പേയ്‌മെന്റ് സംവിധാനം കൊണ്ടുവന്നിരിക്കുന്നത്. ഇത് നടപ്പില്‍ വരുത്താത്ത സ്ഥാപനങ്ങൾക്കെതിരെ പിഴയടക്കമുള്ള നടപടികള്‍ സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *