Your Image Description Your Image Description
Your Image Alt Text

നിലവാരമുള്ള സേവനങ്ങൾ നൽകുന്നതിൽ വീഴ്ചവരുത്തിയ മക്കയിലെയും മദീനയിലെയും 330 ഹോട്ടലുകളും അപ്പാർട്മെന്റുകളും ടൂറിസം മന്ത്രാലയം അടപ്പിച്ചു. രണ്ടായിരത്തിലേറെ ഹോട്ടലുകളിലും അപ്പാർട്ട്മെന്റുകളിലും നടത്തിയ പരിശോധനയിലാണ് നിയമലംഘകരെ കണ്ടെത്തിയത്. പോരായ്മ പരിഹരിച്ചതായി തെളിഞ്ഞാൽ മാത്രമേ ഇവർക്ക് പ്രവർത്തനാനുമതി നൽകൂ.

വിനോദ സഞ്ചാരികളുടെയും സന്ദർശകരുടെയും സുരക്ഷയും സംതൃപ്തിയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. സേവനങ്ങളിൽ വീഴ്ചവരുത്തുന്നവർക്കെതിരെ 930 നമ്പറിൽ പരാതിപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *