Your Image Description Your Image Description
Your Image Alt Text

ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമി. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പ് ജനുവരിയിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് മാദ്ധ്യമപ്രവർത്തകരോടായിരുന്നു പ്രതികരണം.

വ്യത്യസ്ത മത വിഭാഗങ്ങൾക്ക് വിവാഹത്തിനും സ്വത്തവകാശത്തിനും ഒറ്റ നിയമം വേണം എന്നതാണ് ഏകീകൃത സിവിൽ കോ‍ഡിന്റെ പ്രധാന ലക്ഷ്യം. നമ്മുടെ രാജ്യത്തിലെ എല്ലാ പെൺമക്കൾക്കും തുല്യ അവകാശം ഉറപ്പാക്കണം. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറുമെന്നും പുഷ്കർ സിം​ഗ് ധാമി പറഞ്ഞു.

ഡിസംബർ 23-ന് ഏകീകൃത സിവിൽ കോഡ് തീരുമാനങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. വിദഗ്ധ സമിതി സമർപ്പിച്ച തീരുമാനങ്ങൾക്കാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. പുഷ്കർ സിം​ഗ് ധാമിയുടെ അദ്ധ്യക്ഷതയിൽ വിളിച്ചു ചേർത്ത യോ​ഗത്തിലായിരുന്നു മന്ത്രിസഭയുടെ നടപടി.

Leave a Reply

Your email address will not be published. Required fields are marked *