Your Image Description Your Image Description

ഐസിസി ചാമ്പ്യൻസ് ട്രോഫി കിരീട നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് 58 കോടി രൂപ സമ്മാനത്തുക പ്രഖ്യാപിച്ച് ബിസിസിഐ. ചാമ്പ്യൻസ് ട്രോഫി നേട്ടം വലുതാണെന്ന് പറഞ്ഞുകൊണ്ടാണ് ടീമിന് വലിയ തുക ക്യാഷ് പ്രൈസായി ബിസിസിഐ നൽകുന്നത്. ഇന്ത്യൻ ടീമംഗങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനും സെലക്ഷൻ കമ്മിറ്റി അംഗങ്ങൾക്കും ഉൾപ്പെടെയാണ് ബിസിസിഐ സമ്മാനത്തുക പ്രഖ്യാപിച്ചിരിക്കുന്നത്.

ഐസിസി ടൂർണമെന്റുകളിൽ തുടർച്ചയായി കിരീടങ്ങൾ സ്വന്തമാക്കുന്നത് വളരെ വലിയ നേട്ടമാണ്. രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യയുടെ മികവിന്റെ കഠിനാധ്വാനത്തിന്റെയും പ്രതിഫലനമാണിത്. ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കുള്ള അംഗീകാരമാണ് ഈ സമ്മാനത്തുക. ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി പറഞ്ഞു.

ചാമ്പ്യൻസ് ട്രോഫിയിൽ കളിച്ച അഞ്ച് മത്സരങ്ങളിലും ഇന്ത്യ വിജയിച്ചിരുന്നു. 2013ൽ എം എസ് ധോണിയുടെ സംഘമാണ് ഒടുവിൽ ഇന്ത്യയ്ക്കായി ചാമ്പ്യൻസ് ട്രോഫി നേടിയത്. 2017ൽ വിരാട് കോഹ്‍ലി നയിച്ച ടീം ഫൈനലിൽ പരാജയപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *