Your Image Description Your Image Description
Your Image Alt Text

സ്റ്റിറോയ്‌ഡുകൾ, ഉത്തേജക ഹോർമോണുകളുടെ സപ്ളിമെന്റുകൾ, മനുഷ്യകോശങ്ങളുമായി ബന്ധപ്പെട്ട സൈറ്റോടോക്സിക് പദാർഥങ്ങൾ തുടങ്ങിയവയുടെ നിർമാണം അതിജാഗ്രതയോടെയാകണമെന്ന് മരുന്നുകമ്പനികളോട് ആരോഗ്യമന്ത്രാലയം. നിർമാണത്തിനുപയോഗിക്കുന്ന അംസ്കൃത വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനൊപ്പം വിഷാംശമില്ലെന്ന് കൃത്യതവരുത്തണമെന്നും മരുന്നുനിർമാണനിയമം പരിഷ്കരിച്ചുള്ള വിജ്ഞാപനത്തിൽ നിർദേശിക്കുന്നു.

മരുന്നുനിർമാണത്തിനിടെ പരീക്ഷണങ്ങൾക്ക് ജീവനുള്ള മൃഗങ്ങളെ അത്യാവശ്യഘട്ടങ്ങളിൽമാത്രം ഉപയോഗിക്കുക.

*കാലാവധി കഴിഞ്ഞതടക്കമുള്ള ഉപേക്ഷിക്കേണ്ട മരുന്നുകൾ പ്രത്യേകം സൂക്ഷിച്ച് കൃത്യമായി നിർമാർജനം ചെയ്യണം.

* ഉത്‌പാദനപ്രക്രിയക്കായി ഉപയോഗിക്കുന്ന സൂക്ഷ്മാണുക്കളുടെയും വൈറസുകളുടെയും വായുവിലൂടെയുള്ള വ്യാപനം ഒഴിവാക്കണം.

Leave a Reply

Your email address will not be published. Required fields are marked *