Your Image Description Your Image Description
Your Image Alt Text

തമിഴ്‌നാടിന്റെ മൂന്നാമത് ആഗോളനിക്ഷേപകസംഗമം നന്ദമ്പാക്കം ചെന്നൈ ട്രേഡ് സെന്ററിൽ ഞായറാഴ്ച മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടനംചെയ്യും. 50 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളെത്തുന്ന സംഗമത്തിൽ അഞ്ചുലക്ഷം കോടിയുടെ നിക്ഷേപത്തിനുള്ള ധാരണാപത്രങ്ങൾ ഒപ്പിടുമെന്നാണ് പ്രതീക്ഷ.

ഡി.എം.കെ. സർക്കാർ അധികാരത്തിൽവന്നതിനുശേഷമുള്ള ആദ്യ നിക്ഷേപകസംഗമത്തിൽ 450 വിദേശപ്രതിനിധികൾ ഉൾപ്പെടെ 30,000 പേർ രജിസ്റ്റർചെയ്തിട്ടുണ്ട്. ഏഴ്, എട്ട് തീയതികളിലായി നടക്കുന്ന പരിപാടിയിൽ 26 സെഷനുകളിലായി 170 പേർ പ്രഭാഷണം നടത്തുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു. ഓസ്‌ട്രേലിയ, യു.കെ., ജർമനി, ഡെന്മാർക്ക്, യു.എസ്., സിങ്കപ്പൂർ, ജപ്പാൻ, ഫ്രാൻസ്, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങൾ ഔദ്യോഗികപങ്കാളികളാണ്.

Leave a Reply

Your email address will not be published. Required fields are marked *