Your Image Description Your Image Description
Your Image Alt Text

കർണാടകത്തിൽ വാണിജ്യ-വ്യവസായ സ്ഥാപനങ്ങളുൾപ്പെടെ ബോർഡുകളിൽ 60 ശതമാനം ഭാഗം കന്നഡയിൽ എഴുതണമെന്ന നിയമം വരുന്നു. നിബന്ധന ഓർഡിനൻസായി നടപ്പാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നിയമസഭ അംഗീകരിച്ച കന്നഡ ലാംഗ്വേജ് കോംപ്രിഹെൻസീവ് ഡെവലപ്‌മെന്റ് ബില്ലിൽ ഭേദഗതിവരുത്തി ഓർഡിനൻസ് ഇറക്കാനാണ് തീരുമാനം. ഈ ബില്ലിൽ ബോർഡുകളുടെ പകുതിഭാഗം കന്നഡയിലാക്കാനാണ് നിർദേശിച്ചിരുന്നത്. ഭേദഗതി ഓർഡിനൻസിൽ ഇത് 60 ശതമാനമെന്നാക്കി മാറ്റും.

ബെംഗളൂരുവിൽ ബോർഡുകളിൽ 60 ശതമാനം ഭാഗം കന്നഡയിൽ വേണമെന്നത് നിർബന്ധമാക്കി നഗരസഭ(ബി.ബി.എം.പി.) ഉത്തരവിറക്കി. ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് കന്നഡ സംഘടനകൾ സമരത്തിനിറങ്ങിയത് സംഘർഷമുണ്ടാക്കി.

Leave a Reply

Your email address will not be published. Required fields are marked *