Your Image Description Your Image Description
Your Image Alt Text

അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും പ്രതിഷ്ഠാദിനമായ 22-ന് നാസിക്കിലെ കൽറാം ക്ഷേത്രം സന്ദർശിച്ച് ഗോദാവരി തീരത്ത് മഹാ ആരതി നടത്തുമെന്നും ശിവസേന നേതാവ് ഉദ്ധവ് താക്കറെ. പിതാവും ശിവസേന സ്ഥാപകനുമായ ബാൽ താക്കറെയുടെ ജന്മദിനമായ 23-ന് നാസിക്കിൽ റാലി നടത്തുമെന്നും ഉദ്ധവ് പറഞ്ഞു.

രാമൻ എല്ലാവരുടേതുമായതിനാൽ അയോധ്യ സന്ദർശിക്കാൻ ക്ഷണത്തിന്റെ ആവശ്യമില്ല. എപ്പോൾ പോകാൻതോന്നിയാലും പോകും -ഉദ്ധവ് പറഞ്ഞു. രാമക്ഷേത്രപ്രക്ഷോഭത്തിന് ശിവസേന ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് ഉദ്ധവ് നേരത്തേ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *