Your Image Description Your Image Description

വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന രീതിയാണ് ചില ആളുകൾക്കുള്ളത്. മനസ്സിൽ ഉള്ള വിഷുപ്പുകൾ സമൂഹത്തിലേക്ക് ഒരുളുപ്പുമില്ലാതെ ഛർദിക്കും. ഒരു തരത്തിലുമുള്ള കുറ്റബോധവുമില്ലാതെ. ചിലപ്പോഴൊക്കെ ചക്ക വീണു മുയല് ചാവുന്നതുപോലെ അത് ഗുണം ചെയ്യുമെങ്കിലും ചിലപ്പോഴൊക്കെ എട്ടിന്റെ പണി തന്നെയാവും കിട്ടുന്നത്. ബിജെപി ക്കാരെ സംബന്ധിച്ചു ഇങ്ങനെ സംഭവിക്കുന്നത് പുത്തരിയോന്നുമല്ല. സ്ത്രീ അമ്മയാണ്, ദേവിയാണ് എന്നൊക്കെ നാഴികയ്ക്ക് നാൽപ്പതു വട്ടം അവർ പറയും. എന്നിട്ട് ഒരു അവസരം കിട്ടിയാൽ ഈ ദേവിയെ തന്നെ തൊലിയുരിക്കും. ഇങ്ങനെ ഒന്ന് പറഞ്ഞു മറ്റൊന്നു ചെയുന്ന ഒരു മഹാൻ കുറച്ചു ദിവസങ്ങളായിട്ട് സോഷ്യൽ മീഡിയയിൽ കിടന്നു വിലസുന്നുണ്ട്. പുള്ളിയുടെ പേര് ബസന് ഗൗഡ പാട്ടിൽ യത്നാൽ എന്നാണു. പുളിക്കാരനെതിരെ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് ബാംഗ്ലൂർ പോലീസ്.

ആളൊരു എം എൽ എ ഒക്കെയാണ്. പറഞ്ഞിട്ടെന്താ കാര്യം വായിലെ നാക്ക് ശെരിയല്ലെങ്കിൽ പോലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങാൻ സമയം കാണില്ല.
സ്വർണക്കടത്ത് കേസിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ കസ്റ്റഡിയിലുള്ള നടി റനJ റാവുവിനെതിരെ അശ്ലീല പരാമർശം നടത്തിയ തിനെ തുടർന്നാണ് യത്നലിനെതീരെ പോലീസ് കേസ് എടുത്തത് .
സ്വര്ണക്കടത്തിൽ പിടിയിലായതിനെ തുടർന്ന് രന്യ റാവുവിനെതിരെ എംഎൽഎ നടിക്കെതിരെ അശ്ലീലവും ലൈംഗികപരവുമായ പരാമർശം നടത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബി.എൻ. എസ് സെക്ഷൻ 79 സ്ത്രീയുടെ മാന്യതയെ അപമാനിക്കൽ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

യത്നാൽ ലൈംഗിക പരാമർശങ്ങൾ നടത്തി എന്നും ഇത് അപകീർത്തിപരമായ പരാമർശം ആണെന്നും കാണിച്ചു രനു റാവുവിന് വേണ്ടി അകുല അനുരാധ എന്ന വ്യക്തിയാണ് പോലീസിൽ പരാതി നൽകിയത്.

സ്വർണ്ണക്കടതു കേസിലെ പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ നടത്തിയ പരാമർശമാണ് വിവാദമായത്. അവളുടെ ശരീരത്തിൽ ഉടനീളം സ്വർണം ഉണ്ടായിരുന്നു. ദ്വാരങ്ങൾ ഉള്ളടത്തെല്ലാം അത് ഒളിപ്പിച്ചു കടത്തിക്കൊണ്ടുപോയി എന്നും എംഎൽഎ ആരോപിക്കുകയുണ്ടായി .

മാത്രമല്ല, കേസിൽ സംസ്ഥാനത്തെ മന്ത്രിമാർക്കും പങ്കുണ്ടെന്നും നിയമസഭാ സമ്മേളനത്തിൽ അവരുടെ പേര് പറയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മാർച്ച് മൂന്നിനാണ് കർണാടക ഡിജിപി രാമചന്ദ്രറാവുവിന്റെ വളർത്തുമകളായ റൗവിൽ നിന്നും ദുബായിൽ നിന്ന് വരുന്ന വഴി ബാംഗ്ലൂർ വിമാനത്താവളത്തിൽ 12.56 കോടി വിലമതിക്കുന്ന 14.2 കിലോഗ്രാം സ്വർണം പിടിച്ചെടുത്തത് .
തുടർന്ന് നടത്തിയ റെയ്ഡിൽ അവരുടെ വസതിയിൽ നിന്നും രണ്ടു ദശാംശം പൂജ്യം ആറു കോടി രൂപയുടെ സ്വർണാഭരണങ്ങളും രണ്ട് ദശാംശം ആറ് ഏഴ് കോടി രൂപയും പിടിച്ചെടുത്തത്. നിലവിലിൽ റന്യാറാവു കസ്റ്റഡിയിൽ തുടരുകയാണ്.

സ്വന്തം നാക്കു തിരിഞ്ഞു കൊത്തിയപ്പോൾ കിട്ടിയ പണിയിൽ കൂട്ടത്തിലുള്ളവരെല്ലാം കൈ വിട്ട അവസ്ഥയിലാണിപ്പോൾ എം എൽ എ. പുലിയെ കുറ്റം പറയാൻ പറ്റില്ല. സ്വർണക്കടത്തു എന്നൊക്കെ കേട്ടപ്പോൾ എന്തെങ്കിലുമൊക്കെ പറയണ്ടേ.. താനൊരു പൊതു പ്രവർത്തകനല്ലേ എന്നൊക്കെ തോന്നി ക്കാനും. ആ ഒരു ആവേശത്തിന് പറഞ്ഞപ്പോ കിട്ടിയ അടിയാണിത്. പറഞ്ഞു വന്നപ്പോ സ്വർണം കടത്തിയതിനേക്കാൾ വലിയ ക്രൈം ആയെന്നു മാത്രം. ഇതാണ് നേതാവ് പറയുന്നത് അവസരം കിട്ടിയാൽ മാത്രം പോരാ.. പിടിച്ചു നിൽക്കാനുള്ള കഴിവും കൂടി വേണമെന്ന്. അല്ലാതിരുന്നാൽ ഇതായിരിക്കും അവസ്ഥ.
സംഭവം കൈ വിട്ടു പോയതോടെ നേതാവ് മൗന വൃതത്തിലാണ് . ഇതിൽ നിന്നും രക്ഷപ്പെടാൻ ഇനിയിപ്പോ ആരെ പഴി ചാരണമെന്നായിരിക്കും ചിന്ത .

Leave a Reply

Your email address will not be published. Required fields are marked *