Your Image Description Your Image Description

മോഹൻലാൽ നായകനായി അഭിനയിച്ച മിഥുനത്തിൽ നെടുമുടി വേണു മന്ത്രവാദത്തിനിടെ തേങ്ങാ തുടയ്ക്കാൻ പോവുന്നത് പോലെയാണ് ശശി തരുർ ഇപ്പോൾ പാർട്ടിക്കുള്ളിൽ ഇരുന്നു കാണിക്കുന്നത്. തേങ്ങാ ഇപ്പൊ തുടയ്ക്കും എന്നും പറഞ്ഞ് പുള്ളി ആക്ഷൻ കാണിച്ചു കൊണ്ടിരിക്കും. പക്ഷെ ഉടയ്ക്കൂല.

ആദ്യം പിണറായി സർക്കാർ ഗ്രേറ്റ് എന്നായിരുന്നു തരൂരിന്റെ വാക്കുകൾ. കുറച്ചു കഴിഞ്ഞപ്പോൾ മോഡി ആയി ഗ്രേറ്റ്. സത്യത്തിൽ എന്താണ് പുള്ളിയുടെ പ്രശനം. എനിക്ക് തോന്നുന്നത് പുള്ളി ഒരു പാർട്ടിയിലും പോവില്ല. ചുമ്മാ പഠിക്കാൻ വേണ്ടി ആണെങ്കിലും കേരളത്തിലെ അടുത്ത മുഖ്യമന്ത്രി സ്ഥാനാർഥി ആയി പുള്ളിയെ ഒന്ന് പ്രഖ്യാപിച്ചാൽ മതി. പിഞ്ചു മനസ്സാണ് തരൂരിന്റെ. ജയിച്ചില്ലേലും കുഴപ്പമില്ല. സ്ഥാനാർത്ഥിയായി ഒന്ന് പ്രഖ്യാപ[യിച്ചു കൊടുത്താൽ മാത്രം മതി. അതോടു കൂടി ആ പ്രശ്നമാണ് മാറും. ഇത് പുള്ളി തേങ്ങാ ഉടയ്ക്കതുമില്ല, ഹൈക്കമാൻഡ് വാ തുറക്കത്തുമില്ല. എന്തൊരു കഷ്ടമാണെന്നു നോക്കണേ.

ഇതിനിടെ ഒരു അവസരം കിട്ടിയപ്പോൾ അത് മുതലാക്കാൻ വേണ്ടി ഒരാൾ തക്കം പാർത്തിരിപ്പുണ്ട്. മോഡി കൊല്ലം എന്ന് പറഞ്ഞപ്പോഴേക്കും സോഷ്യൽ മീഡിയ എടുത്ത് അങ്ങ് കുറിക്കാൻ തുടങ്ങി. ആള് വേറെ ആരുമല്ല, നമ്മുടെ ഉള്ളി.. അല്ല. കെ.സുരേന്ദ്രൻ ആണ്.

പ്രിയപ്പെട്ട ശശി തരൂർ ജി, ഞാൻ എപ്പോഴും നിങ്ങളുടെ ആത്മാർഥതയെ അഭിനന്ദിക്കുന്നു. ആദ്യം താൻ അതിനെ എതിർക്കുന്നുവെന്ന് പ്രതികരിക്കുകയും ഇപ്പോൾ മോദി ഡിപ്ലോമസിയുടെ വിജയമാണ് റഷ്യ-യുക്രൈൻ വിഷയത്തിലിണ്ടായതെന്നും പറയുന്ന താങ്കളുടെ നിലപാട് പ്രശംസനീയമാനിന്നു മാത്രമല്ല, . മറ്റു കോൺ​ഗ്രസുകാരിൽനിന്ന് വ്യത്യസ്ഥനായി, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ ഇന്ത്യയുടെ ആ​ഗോള ഉയർച്ച നിങ്ങൾ കാണുന്നുവെന്നുമാണ് സുരേന്ദ്രൻ പറഞ്ഞത്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചുക്കൊണ്ടുള്ള ശശി തരൂരിന്റെ പരാമർശത്തിൽ പണി കിട്ടിയിരിക്കുന്നത് കോൺ​ഗ്രസിനാണ്. രാജ്യ തലസ്ഥാനത്ത് നടന്ന ഒരു ചർച്ചയിൽ പങ്കെടുക്കുമ്പോഴായിരുന്നു തരൂരിന്റെ പരാമർശം.

‘2022 ഫെബ്രുവരിയിൽ പാർലമെന്ററി ചർച്ചയിൽ ഇന്ത്യൻ നിലപാടിനെ വിമർശിച്ച ഒരാളാണ് താനെന്നും അന്നത്തെ മണ്ടത്തരം ഞാൻ തിരുത്തുന്നുവെന്നും തരൂർ പറയുകയുണ്ടായി . റഷ്യ, യുക്രൈൻ യുദ്ധം ആരംഭിച്ചപ്പോൾ, റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെ താൻ പാർലമെന്റിൽ വിമർശിച്ചിരുന്നു. എന്നാൽ തന്റെ അന്നത്തെ നിലപാട് തെറ്റായിരുന്നുവെന്ന് ബോധ്യമായി. ഒരേസമയം റഷ്യൻ പ്രസിഡന്റിനും യുക്രൈൻ പ്രസിഡന്റിനും സ്വീകര്യനായ നേതാവായി മാറാൻ നരേന്ദ്രമോദിക്ക് കഴിഞ്ഞു. രണ്ടിടത്തും അംഗീകരിക്കപ്പെടാൻ കഴിയുന്ന ഒരു പ്രധാനമന്ത്രി ഇന്ത്യയ്ക്കുണ്ട്, എന്നായിരുന്നു ശശി തരൂരിന്റെ പ്രശംസ. തരൂരിന്റെ പ്രസ്താവനയോട് പ്രതികരിക്കാൻ കോൺ​ഗ്രസ് നേതൃത്വം ഇതുവരെയും തയാറായിട്ടില്ല.

സത്യം പറഞ്ഞാൽ തരൂരിന് സി പി എമ്മിന്റെയും ബി ജെപി യുടെയും പിന്തുണയുണ്ട്. ഇനി കോൺഗ്രസിന്റെ പിന്തുണ കൂടി കിട്ടിയാൽ മതി. ഇത്രയും ജനസമ്മതിയുള്ള ഒരു നേതാവ് വേറെയുണ്ടോ ?
സുരേന്ദ്രൻ സാറിന്റെ പുകഴ്‌ത്തൽ ഒക്കെ കൊള്ളാം . പക്ഷെ ആ വെള്ളമങ് വാങ്ങി വയ്ക്കുന്നതാവും നല്ലത്. കാരണം, തരൂർ ഒരിക്കലും ബിജെപിയിൽ ചേരില്ല . അതിനു യാതൊരു സാധ്യതയുമില്ല എന്നതാണ് സത്യം. ഹൈക്കമാൻഡിനെ മാക്സിമം പ്രഷർ ചുമത്തിയിട്ട് മുഖ്യമന്ത്രി സ്ഥാനാർഥി ആവണം. നടന്നില്ലേൽ ഇന്ത്യ വിട്ടു പുറത്തു പോവുമായിരിക്കും. പുള്ളിക്കാവുമ്പോൾ വിദേശത്ത് ജോലി കിട്ടുക എന്നത് പ്രയാസ്സമുള്ള കാര്യമല്ലല്ലോ..

പിന്നെ രാഷ്ട്രീയവും ഇന്ത്യയുടെ ചരിത്രവും അറിയാത്ത രാഹുൽ ഗാന്ധി നേതാവായുള്ള കോൺഗ്രസിൽ നിൽക്കുന്നതിലും ബി ജെ പി യിൽ ചേരുകയാണ് ശശി തരൂരിന്റെ രാഷ്ട്രീയ ഭാവിക്കു നല്ലത് എന്നതാണ് സത്യം. ഇനിയും ഇങ്ങനെ അമാന്തിച്ചു നിൽക്കാതെ ആ തേങ്ങയൊന്നു ഇടയ്ക്കു സ്വാമീ…

Leave a Reply

Your email address will not be published. Required fields are marked *