Your Image Description Your Image Description

പീഡനം, മയക്കു മരുന്ന്, കൊലപാതകം ഇതെല്ലം ഇടതു പക്ഷത്തിന്റെ മാത്രം കുത്തകയാണെന്നാണ് കേരളത്തിലെ കോൺഗ്രെസ്സുകാർ ധരിച്ചു വെച്ചിരിക്കുന്നത്. അവർ മറ്റുള്ള ആലുക്കലിൽ ഇൻജെക്ട ചെയ്യുന്നതും ഇത് തന്നെയാണ്. അതെന്താ അങ്ങനെ? കോൺഗ്രെസ്സുകാർ അക്രമങ്ങൾ ചെയ്‌താൽ പുളിക്കുമോ? പുളിക്കില്ലെന്നു മാത്രമല്ല, ഞങ്ങൾക്ക് ഇടതു പക്ഷത്തിനേക്കാൾ നന്നായിട്ട് ഇതൊക്കെ ചെയ്യാനുമറിയാം. പറയുന്നത് സമൂഹത്തിന്റെ മുഖഛായ ഒന്നാകെ മാറ്റും ഞങ്ങൾ എന്നും പറഞ്ഞു വീരവാദം മുഴക്കുന്ന യൂത്ത് കോൺഗ്രെസ്സുകാർ ആണ്.

കഴിഞ്ഞ ദിവസമാണ്, പതിനഞ്ചുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറി വണ്ടിപ്പെരിയാർ സ്വദേശി ഷാൻ അരുവിപ്ലാക്കൽ അറസ്റ്റിലായത് .
മൂന്ന് വർഷം മുമ്പ് തന്നോട് മോശമായി പെരുമാറിയെന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് . സംഭവത്തെ തുടർന്ന് കുറച്ചു ദിവസ്സങ്ങളായി മാനസിക സങ്കര്ഷം അനുഭവിക്കുന്ന കുട്ടിയെ സ്കൂളിൽ കൗൺസലിങ്ങ് നടത്തിയപ്പോഴാണ് പെൺകുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. തുടർന്ന്സ്കൂ ൾ അധികൃതർ പെട്ടെന്ന് തന്നെ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയും വണ്ടിപ്പെരിയാർ പോലീസ് കേസെടുക്കുകയുമായിരുന്നു. പ്രതി ഇപ്പോൾ റിമാൻഡിലാണ്.

ഇതൊക്കെ ഒറ്റപ്പെട്ട സംഭവമല്ലേ.. ഇതിലൊക്കെ ഇത്ര പറയാനുണ്ടോ എന്ന് ചോദിക്കുന്നവർക്കു ഒരു കേസ് കൂടി കാണാം.

കഞ്ചാവ് വലിക്കുന്നതിനിടെ മുസ്ലിം യൂത്ത് ലീഗ് നേതാവ് പൊലീസിന്റെ പിടിയിലകപ്പെട്ടു . കോഴിക്കോട് പേരാമ്പ്രയിൽ ആണ് സംഭവം. യൂത്ത് ലീഗ് നൊച്ചാട് മണ്ഡലം സീനിയർ വൈസ് പ്രസിഡന്റ് അനസ് വാളൂരിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ സംശയാസ്പദമായ രീതിയിൽ ബീഡി വലിക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. പൊലീസിനെ കണ്ട് ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇയാളെ പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട് .

ഇതും ഒറ്റപ്പെട്ട സംഭവമാണോ കോൺഗ്രസുകാരെ? ഇങ്ങനെ നിരവധി സംഭവങ്ങളാണ് കേരളത്തിനുള്ളിൽ നടക്കുന്നത്. പലർക്കും പ്രതികരിക്കണമെന്നുണ്ടെങ്കിലും ഇവർ അവരുടെ വായ അടപ്പിക്കാൻ വേണ്ട മുൻകരുതലുകൾ എടുത്തത് കൊണ്ട് മാത്രമാണ് ലോകം അതൊന്നും അറിയാതിരിക്കുന്നത്. എന്തായാലും അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള കോളിഫിക്കേഷൻ എല്ലാം നേടിയെടുത്ത സ്ഥിതിയ്ക്ക് ഇവരെയൊക്കെ താനെ സ്ഥാനാർഥികളായി ഇറക്കണേ.. .

ഭരണം കയ്യിലല്ല എന്ന ഒരൊറ്റ കാര്യം കൊണ്ട് മാത്രമാണ് ഈ കേസ് എത്രയൊക്കെ മുക്കാൻ നോക്കിയിട്ടും പൊങ്ങി വന്നത്. ഭരണം കയ്യിൽ ആയിരുന്നെങ്കിൽ ഇതൊന്നും വെളിച്ചം കാണില്ലെന്ന് നിസ്സംശയം പറയാനാവും.
കോൺഗ്രസ് ഭരണത്തിൽ ആയിരുന്നപ്പോൾ കേരളത്തിൽ കാട്ടിക്കൂട്ടിയ പേക്കൂത്തുകൾക്ക് കയ്യും കണക്കുമില്ലായിരുന്നു. ഇതൊക്കെ കണ്ടത് കൊണ്ടും ഇവരെ പേടിച്ചുമൊക്കെയുമാണ് അന്നും ഇതൊന്നും പുറത്തു വരാതിരുന്നത്.

ക്രൈം നടത്തുക മാത്രമല്ല, ക്രൈമിൽ പങ്കെടുത്തവരെ നിയമത്തിന്റെ മുൻപിൽ നിന്നും രക്ഷിച്ചെടുക്കാൻ പോലും സജ്ജമായ ഒരു കൂട്ടം ഗുണ്ടകൾ കോൺഗ്രസ്സിനകത്തുണ്ട്. സ്വന്തം ഉമ്മയടക്കം വരുന്ന അഞ്ചു പേരെ കൊന്ന അഫാനെ രക്ഷിച്ചെടുക്കാൻ പോയ വക്കീലും ചോദ്യ പേപ്പർ ചോർത്തികൊണ്ടു യൂട്യൂബ് ചാനലിന് നൽകിയ ആൾക്കാരുമെല്ലാം ഇതിനു ഉദാഹരണം മാത്രമാണ്.
എങ്ങനെയൊക്കെ ന്യായീകരിച്ചാലും മയക്കു മരുന്നും കഞ്ചാവും കൊലപാതകവും സ്ത്രീ പീഡനവുമൊക്കെ ഒരു കാലത്തും പൊറുക്കാൻ പറ്റാത്ത തെറ്റു തന്നെയാണ്. അതിനി ആര് ചെയ്താലും എങ്ങനെ ചെയ്താലും. സാധാരണക്കാർ ചെയ്യുന്നതിനേക്കാൾ ഇമ്പാക്ട് പൊതു പ്രവർത്തകർ ചെയ്യുമ്പോൾ ഉണ്ടാവുമെന്ന് മാത്രം. കാരണം, ചെറിയ ശതമാനമെങ്കിലും ഈ പൊതുപ്രവർത്തകർ മാതൃകയാക്കി മുന്നോട്ടു വരുന്നുണ്ട്. അപ്പോൾ പിന്നെ ആദ്യം ഇതെല്ലം തിരുത്തേണ്ടത് നിങ്ങൾ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *