Your Image Description Your Image Description

ഒടുവിൽ ബ്രിയറ്റസിനും ബോധം വന്നിരിക്കുകയാണ്. വാ തുറന്നാൽ മോദിയെയും ബിജെപിയെയും കുറ്റം മാത്രം പറയുന്ന ബ്രിട്ടാസും ഇപ്പോൾ മോദി ചെയ്തത് തന്നെയാണ് ശെരി എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ ഇന്ത്യ നടത്തിയ സമാധാന ശ്രമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയുള്ള ശശി തരൂരിന്റ പ്രസ്താവനയെ പിന്തുണച്ച് സിപിഎം സംസ്ഥാന സമിതി അംഗവും രാജ്യസഭാംഗവുമായ ജോണ്‍ ബ്രിട്ടാസ് എംപി. റഷ്യയുടെ കാര്യത്തിൽ മോദിയെ കൊണ്ടു കാര്യങ്ങൾ ചെയ്യിപ്പിച്ച ഞങ്ങടെ പാർട്ടിയെ ആണ് ശശി തരൂർ അഭിനന്ദിക്കേണ്ടത് എന്നു ജോൺ ബ്രിട്ടാസ് പറഞ്ഞിരിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളുടെ സമ്മര്‍ദത്തിന് ഇന്ത്യ വഴങ്ങരുത് എന്ന് ഇടതു പാര്‍ട്ടികള്‍ മുന്‍പ് പറഞ്ഞിരുന്നു. പക്ഷെ അതിലും ബ്രിട്ടാസ് തന്റെ തനിക്കൊണം കാണിച്ചു. ശശി തരൂര്‍ അഭിനന്ദിക്കേണ്ടത് ഇടതു പാര്‍ട്ടികളെയാണ്. പാശ്ചാത്യ സമ്മര്‍ദത്തിന് വഴങ്ങാതെ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്. ശശി തരൂര്‍ കോണ്‍ഗ്രസിന്റെ വിലപിടിപ്പുള്ള നേതാവാണെന്നും സിപിഎം എംപി പ്രതികരിച്ചു. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ നരേന്ദ്ര മോദി സ്വീകരിച്ച നയമാണ് ശരിയെന്നായിരുന്നു ശശി തരൂര്‍ പറഞ്ഞത്. ഡല്‍ഹിയില്‍ ‘റായ്‌സിന ഡയലോഗില്‍’ സംസാരിക്കുകയായിരുന്നു തരൂര്‍. രണ്ടു രാജ്യങ്ങളുമായി നല്ല ബന്ധം നിലനവിര്‍ത്താന്‍ മോദിക്ക് കഴിഞ്ഞുവെന്നും മോദിയുടെ നയത്തെ താന്‍ എതിര്‍ത്തത് അബദ്ധമായെന്നും തരൂര്‍ പറഞ്ഞു. ‘2022 ഫെബ്രുവരിയില്‍ പാര്‍ലമെന്ററി ചര്‍ച്ചയില്‍ ഇന്ത്യ സ്വീകരിച്ച നിലപാടിനെ വിമര്‍ശിച്ച ഒരാളാണ് ഞാന്‍. യുഎന്‍ ചാര്‍ട്ടര്‍ ലംഘനം, അതിര്‍ത്തി തത്വത്തിന്റെ ലംഘനം, യുക്രെയ്ന്‍ എന്ന അംഗരാജ്യത്തിന്റെ പരമാധികാര ലംഘനം എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു തന്റെ വിമര്‍ശനം. ഈ തത്വങ്ങളെല്ലാം ഒരു രാജ്യം ലംഘിച്ചാല്‍ നമ്മള്‍ അതിനെ അപലപിക്കുകയാണ് ചെയ്യേണ്ടത്’.എന്നാല്‍ മൂന്ന് വര്‍ഷത്തിന് ശേഷം എനിക്ക് മനസിലായി എന്റെ നിലപാട് അബദ്ധമായെന്ന്. കാരണം, രണ്ടാഴ്ചയുടെ ഇടവേളയില്‍ യുക്രെയ്ന്‍ പ്രസിഡന്റിനെയും റഷ്യന്‍ പ്രസിഡന്റിനെയും കെട്ടിപ്പിടിക്കാനും രണ്ടിടത്തും അംഗീകരിക്കപ്പെടാനും കഴിയുന്ന ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നമുക്കുണ്ടെന്ന് നയം വ്യക്തമാക്കുന്നു. ശാശ്വത സമാധാനം ഉണ്ടാക്കാന്‍ കഴിയുന്ന ഒരു സ്ഥാനത്താണ് ഇപ്പോള്‍ ഇന്ത്യയുള്ളത്. അത് വളരെ കുറച്ച് രാജ്യങ്ങള്‍ക്ക് മാത്രമേ ചെയ്യാന്‍ കഴിയൂ.’- ശശി തരൂര്‍ പറഞ്ഞു. നേരത്തെയും നരേന്ദ്ര മോദിയെ പിന്തുണച്ച് ശശി തരൂര്‍ രംഗത്തെത്തിയിരുന്നു. യുഎസ് പ്രസിഡന്റ് ട്രംപുമായുള്ള മോദിയുടെ കൂടിക്കാഴ്ചയെ പിന്തുണച്ചും നേരത്തെ ശശി തരൂര്‍ രംഗത്തെത്തിയിരുന്നു. ട്രംപ് ഇന്ത്യന്‍ പ്രധാനമന്ത്രിയെക്കുറിച്ച് പറഞ്ഞത് വെറുതെയാവില്ലെന്നും ശുഭമായതെന്തോ സംഭവിച്ചിട്ടുണ്ടെന്നുമായിരുന്നു തരൂര്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചത്. അനധികൃത കുടിയേറ്റക്കാരുടെ കാലില്‍ ചങ്ങലയുമിട്ട് അയക്കുന്നത് ശരിയല്ലെന്ന് മോദി കൂടിക്കാഴ്ചയില്‍ പറഞ്ഞിട്ടുണ്ടാകുമെന്നും തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു. നിരവധി അന്താരാഷ്ട്ര നേതാക്കള്‍ പങ്കെടുക്കുന്ന റായ് സെയ്ന സംവാദത്തിലാണ് ശശി തരൂര്‍ പ്രധാനമന്ത്രിയുടെ നിലപാടിനെ വീണ്ടും പ്രശംസിച്ചത്. റഷ്യയോടും യുക്രൈനോടും ഒരുപോലെ സംസാരിക്കാനുള്ള ഇടം മോദി ഉണ്ടാക്കിയെന്ന് തരൂര്‍ ചൂണ്ടിക്കാട്ടി. ബിജെപി ദേശീയ നേതാക്കള്‍ അടക്കം തരൂരിന്റെ പരാമര്‍ശം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു. പ്രസ്താവന രാഹുല്‍ ഗാന്ധിക്ക് കനത്ത അടിയെന്ന് അമിത് മാലവ്യ എക്‌സില്‍ കുറിച്ചു. എന്നാല്‍ തരൂരിന്റെ പ്രസ്താവനയില്‍ കെപിസിസി അധ്യക്ഷന്‍ സുധാകരനടക്കം പ്രതികരണം ഒഴിവാക്കുകയാണെങ്കിലും പാര്‍ട്ടിക്ക് അകത്ത് ഇതില്‍ അമര്‍ഷമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *