അജിത്ത് കുമാറിനെ നായകനായി എത്തുന്ന ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. അധിക് രവിചന്ദ്രന്‍ ആണ് ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനം എത്തിയിരിക്കുകയാണ്. ജി വി പ്രകാശ് കുമാർ സംഗീതം നൽകിയ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വിഷ്ണു എടവൻ ആണ്. ജി വി പ്രകാശ് കുമാർ, അധിക് രവിചന്ദ്രൻ എന്നിവർ ചേർന്നാണ് ഗനത്തിൻ്റെ ആലാപനം.
അതേസമയം ഗുഡ് ബാഡ് അഗ്ലി ഏപ്രില്‍ 10നാണ് തിയറ്ററുകളിൽ എത്തുന്നത്. അജിത്ത് കുമാര്‍ നായകനായി ഒടുവില്‍ എത്തിയ ചിത്രമാണ് വിടാമുയര്‍ച്ചി. അജിത്തിന്റെ വിടാമുയര്‍ച്ചി ആഗോളതലത്തില്‍ 136 കോടി മാത്രമാണ് നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫ്ലിക്സിലൂടെയാണ് അജിത് കുമാറിന്റെ വിടാമുയര്‍ച്ചി ഒടിടിയില്‍ എത്തിയത്. ഒടിടിയില്‍ മാര്‍ച്ച് മൂന്നിനാണ് എത്തിയത്. വിടാമുയര്‍ച്ചിയുടെ ബജറ്റ് ഏകദേശം 300 കോടിക്ക് മുകളിലാണെന്നാണ് റിപ്പോര്‍ട്ടുകൾ പറയുന്നത്.
ഹിറ്റ്‍മേക്കര്‍ അറ്റ്‍ലിയുടെ ഒരു തമിഴ് ചിത്രത്തില്‍ അജിത്ത് നായകനാകും എന്ന് റിപ്പോര്‍ട്ടുണ്ട്. സുധ കൊങ്ങര പ്രസാദ് സംവിധാനത്തിലുള്ള ചിത്രത്തിലും അജിത്ത് നായകനായേക്കുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്. സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന റിപ്പോര്‍ട്ടുകള്‍ ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. ശ്രീ ഗണേഷ് ‘കുരുതി ആട്ട’ത്തിന്റെ സംവിധായകൻ എന്ന നിലയില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ്.